ശേഷാദ്രിനാഥന്റെ നിയമനം: ‘പാർട്ടിക്കകത്ത് പറയേണ്ടത് പാർട്ടിക്കകത്ത് പറയണം’; സണ്ണിജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ രംഗത്തുവന്ന പി എം നിയാസിനെ തള്ളി മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. പാർട്ടിക്ക് അകത്ത് പറയേണ്ടത് പാർട്ടിക്ക് അകത്ത് പറയണമെന്നും നിയാസ് നടത്തിയ പരസ്യ പ്രതികരണത്തോട് തനിക്ക് യോജിപ്പില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശേഷാദ്രിനാഥൻ സംഘപരിവാറുകാരനാണ് എന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറിയായ പി എം നിയാസിന്റെ വിമർശനം. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും കണ്ട് അദ്ദേഹം പരാതി അറിയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി കാണാൻ സമയം അനുവദിച്ചിരുന്നില്ല.

അതേസമയം, കഴിഞ്ഞദിവസം ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. കെപിസിസിയോടുപോലും ആലോചിക്കാതെ മുഖ്യമന്ത്രിയുടെ മാത്രം താത്പര്യപ്രകാരമാണ് അദ്ദേഹത്തെ നിയമിച്ചതെന്നാണ് ആരോപണം.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News