മക്കളുടെ എഥനോൾ കമ്പനി; ആരോപങ്ങൾ തള്ളി മന്ത്രി നിതിൽ ഗഡ്കരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 പദ്ധതിക്കെതിരെയും തനിക്കെതിരെയും നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കുപ്രചാരണങ്ങളാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് സർക്കാരിനെയും തന്നേയും ലക്ഷ്യമിടാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവ് കുറക്കാനും വായുമലിനീകരണം തടയാനും ബദൽ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എഥനോൾ മിശ്രിത പെട്രോൾ, മെഥനോൾ, ഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബദൽ ഇന്ധന നയങ്ങളെ ശക്തമായി പ്രതിരോധിച്ച് മന്ത്രി രംഗത്തെത്തിയത്.

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളുടെ എൻജിന് തകരാറുണ്ടാക്കുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ വിപണിയിലുള്ള ഇ10 അനുയോജ്യമായ എല്ലാ വാഹനങ്ങളിലും ഇ20 ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ രാജ്യത്ത് എവിടെനിന്നും ഇത്തരമൊരു തകരാറിനെക്കുറിച്ച് പരാതി ഉയർന്നിട്ടില്ല. പ്രമുഖ നിർമാതാക്കളായ മാരുതി സുസുക്കി ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയതാണ്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News