കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ: സ്റ്റാഫ് നഴ്സിന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്റ്റാഫ് നഴ്സിന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശത്തെ കെ.ടി.ഡി.സി ബിയർ പാർലറിലുണ്ടായ തല്ലിനെ തുടർന്ന് പരിക്കേറ്റ ഇരുവിഭാഗം ആളുകൾ ഒരേസമയത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു.

തുടർന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി മിനി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഇവിടെ വെച്ച് ഡോക്ടറും മറ്റ് ആശുപത്രി ജീവനക്കാരും ചേർന്ന് ഇവരെ പരിശോധിക്കുന്നതിനിടെ ഇരുകൂട്ടരും വീണ്ടും പ്രകോപിതരാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ആശുപത്രി ജീവനക്കാരുടെ മുന്നിൽ വെച്ചുണ്ടായ ഈ സംഘർഷത്തിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് ഷൈനിക്ക് നേരെയും ആക്രമണമുണ്ടായത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News