സുപ്രഭാതത്തിലെ മുഖപ്രസംഗം; എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗം എന്നാണ് വിമർശനം.

രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. കാന്തപുരം പോലും പ്രയോഗിക്കാത്ത വാക്കുകൾ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരെന്നാണ് വിമർശനം ഉയരുന്നത്. കാന്തപുരത്തെ ചാരി ലക്ഷ്യം വെച്ചത് ലീഗിനെയും സർക്കാരിനെയുമാണ്. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും വിമർശനം.

മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിലായിരുന്നു വി ഡി സതീശനെതിരായ സുപ്രഭാതം എഡിറ്റോറിയൽ. ചേന്തി അനിലിനോട് കയ്യര്‍ത്ത് മുഖ്യമന്ത്രി പ്രയോഗിച്ച വാക്കുകളുപയോഗിച്ച് മുഖ്യമന്ത്രിയുടെ മുഖംവച്ച് മുഖപ്രസംഗത്തിലൂടെ മുഖത്തടിച്ച് വിമര്‍ശിക്കുകയായിരുന്നു ഇ കെ സമസ്ത. കുരുടൻ ആനയെ തൊട്ടപോലെയാണ് സമുദായത്തിനകത്ത് കാന്തപുരം പറഞ്ഞതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.

ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പറഞ്ഞതും പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള തീരുമാനവും അക്കമിട്ട് നിരത്തി മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനുള്ള ശ്രമാമാണിതെന്നും സുപ്രഭാതം വിമര്‍ശിച്ചിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ചെന്നിത്തല സമരസപ്പെടലിന്‍റെ മഹാഗോപുരമെന്നും മുഖപ്രസംഗത്തില്‍ പ്രശംസിച്ചിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News