അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് 5 വയസും തോന്നിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

മൃതദേഹങ്ങൾ കണ്ടെത്തിയ സമയത്ത് അവയിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തലയറുത്തു മാറ്റിയ നിലയിലാണുള്ളത്. ശരീരം രണ്ട് ചാക്കുകളിലും തല മറ്റൊരു ചാക്കിലുമായാണ് ഒഴുക്കിയത്. മൃതദേഹങ്ങൾ അറുത്തുമാറ്റാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.


മൂന്ന് ദിവസം മുൻപ് വരെ പുഴയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനാൽ, മറ്റെവിടെയെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒഴുക്കിക്കൊണ്ടുവന്നതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ മരിച്ചവരെ കുറിച്ചും പ്രതികളെ കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. അന്വേഷണം തമിഴ്നാട് അതിർത്തി മേഖലകളിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് മേഖലയിൽ നിന്ന് അടുത്തിടെ ആരെങ്കെയും കാണാതായിട്ടുണ്ടോ എന്ന കോണിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും പൊലീസും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News