സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസും പുനരാരംഭിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സലാല: നിർത്തിവെച്ചിരുന്ന സലാല – കൊച്ചി റൂട്ടിൽ സർവ്വീസ്‌ പുനഃരാരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്‌. ആഗസ്റ്റ്‌ രണ്ട്‌ മുതലാണ് ബുക്കിംഗ്‌ ആരംഭിക്കുന്നത്. വ്യാഴം , ഞായർ ദിവസങ്ങളിൽ രാവിലെ 10.05 ന് പുറപ്പെടുന്ന വിമാനം 12.35 ന് സലാലയിലെത്തും. തിരിച്ച്‌ 1.35 ന് സലാലയിൽ നിന്ന് തിരിക്കുന്ന വിമാനം 7.25 നാണ് കൊച്ചിയിലെത്തുക. കോഴിക്കോട്ടേക്ക്‌ ജുലൈ മുതൽ ആഴ്‌ചയിൽ രണ്ട്‌ സർവ്വീസുകൾ പുനരാരംഭിച്ചിരുന്നു. സലാലയിലെ പ്രവാസി കൂട്ടായ്‌മകളുടെ പൊതു വേദിയായ ലീഡേഴ്സ്‌ ഫോറം മുൻ കൈയ്യെടുത്ത്‌ ഒമാൻ ഹെഡ്‌ ഉൾപ്പടെയുള്ളവർക്ക്‌ നിവേദനം നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

സലാലയിലെ പ്രവാസികൾക്ക്‌ അശ്വാസകരമായ തീരുമാനങ്ങൾ എടുത്ത എക്സ്പ്രസ്‌ മാനേജ്‌മെന്റിന് കോൺസുലാർ ഏജന്റ്‌ ഡോ:കെ.സനാതനൻ നന്ദി അറിയിച്ചു. മിതമായ നിരക്കിലാരംഭിച്ച സലാല- കൊച്ചി, സലാല – കോഴിക്കോട്‌ സർവ്വീസുകൾ സലാലയിലെ പ്രവാസികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ലീഡേഴ്സ്‌ ഫോറം കോർഡിനേറ്റർ റസൽ മുഹമ്മദ്‌ അഭ്യർത്ഥിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News