തിരുവനന്തപുരം: കോറോഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി . നിലവിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന പരമാവധി ആളുകൾക്ക് ജി-ടെക് വഴി പുതിയ ജോലി ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ജി-ടെക് മാനേജ്മെന്റും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തങ്ങളുടെ അംഗങ്ങളായ കമ്പനികളിൽ നടത്തുന്ന പുതിയ നിയമനങ്ങളിൽ ജോലി നഷ്ടപ്പെട്ടവർക്കായിരിക്കും മുൻഗണന നൽകുക എന്ന് അവർ വ്യക്തമാക്കി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന 260-ഓളം കമ്പനികളുടെ അസോസിയേഷനാണ് ജി-ടെക്. പുനർനിയമന പ്രക്രിയയുടെ ഭാഗമായി, ജോലി നഷ്ടപ്പെട്ട മുഴുവൻ ആളുകളുടെയും വിവരങ്ങൾ ജി-ടെക് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ഈ ഡാറ്റാബേസ് വിവിധ അംഗ കമ്പനികൾക്ക് കൈമാറുകയും, ഓരോരുത്തരുടെയും യോഗ്യതയ്ക്ക് അനുസൃതമായ തസ്തികകളിൽ അവരെ നിയമിക്കുകയും ചെയ്യാനാണ് തീരുമാനം.
ജോലി നഷ്ടപ്പെട്ടവർക്ക് ജോലി നൽകി കുഞ്ഞാലിക്കുട്ടി
