Category: kerala

മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് മദ്യ കുപ്പിയുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഹോട്ടലിലെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് […]
Read more

കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

പത്തനംതിട്ട: കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രിയാകാന്‍ ബ്രഹ്‌മദത്തന്‍ യോഗ്യന്‍ അണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബ്രഹ്‌മദത്തനെ […]
Read more

ലൈഫ് മിഷന്‍ കോഴ കേസ്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്. സ്വപ്‌ന സുരേഷ് വിജിലന്‍സിന് മുന്നില്‍ ഹാജരായി. ചോദ്യംചെയ്യല്‍ ഒരു മണിക്കൂറിലേറെ നീണ്ടു. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയതാണ് എന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ലൈഫ് മിഷന്‍ കോഴ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ലൈഫ് മിഷന്‍ അഴിമതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. അതിന്റെ ഭാഗമായാണ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യംചെയ്യുന്നത്. മുട്ടത്തറയിലുളള വിജിലന്‍സ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍.
Read more

വർക്കല ക്ലിഫിൽ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു

തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ ടൂറിസം പൊലീസ് പിടികൂടി. ഇന്നലെ രാത്രി 10.40ഓടെ വർക്കല ഹെലിപ്പാഡ് – ക്ലിഫ് മേഖലയിലായിരുന്നു സംഭവം. തഞ്ചാവൂർ സ്വദേശികളായ സുദർശൻ (19), സതീഷ് (17), കുമുദൻ (19) എന്നിവർ ഹെലിപ്പാഡ് ഭാഗത്തുനിന്ന് ക്ലിഫിലൂടെ നടന്നു പോകുന്നതിനിടെ പ്രതികൾ ഇവരെ തടഞ്ഞുനിർത്തി […]
Read more

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം

കൊച്ചി: പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങുമ്പോൾ രാത്രി 7 മണിയോടെയാണ് സംഭവം. മോഷണ ശ്രമത്തിനുശേഷം പ്രതി പുറത്തിറങ്ങി ഒളിച്ചിരുന്നു. യുവതി വീട്ടിനുള്ളിൽ കയറിയപ്പോൾ പുറത്തുനിന്ന് അകത്തു കയറി വാതിൽ കുറ്റിയിടുകയും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ തിരിച്ചറിഞ്ഞെന്നും മലയാളിയാണെന്നും പൊലീസ് […]
Read more

മൂവാറ്റുപുഴയിലെ വ്യാജ കള്ള് വില്‍പ്പന: അന്വേഷണത്തിന് ഉത്തരവിട്ട് എക്‌സൈസ് വകുപ്പ്

കൊച്ചി: മൂവാറ്റുപുഴയിലെ വ്യാജ കള്ള് വില്‍പ്പനയിൽ ഇടപ്പെട്ട് എക്സൈസ് വകുപ്പ്. സംഭവം അന്വേഷിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ കള്ള് വില്‍പ്പന എക്‌സൈസ് വിജിലന്‍ ഓഫീസര്‍ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വ്യാജ കള്ള് വില്‍ക്കാന്‍ എങ്ങനെ ലൈസന്‍സ് കിട്ടിയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ലൈസന്‍സും പെര്‍മിറ്റും ഉണ്ടെന്ന വ്യാജേനെയാണ് കള്ള് ചെത്ത് നടത്തുന്നത്. സംസ്ഥാന വ്യാപകമായി നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചു പോയവരുടെ പേരിൽ ഉൾപ്പെടെ സമ്മതപത്രം നൽകി മൂവാറ്റുപുഴ റേഞ്ചിൽ മാത്രം […]
Read more

പള്‍സര്‍ സുനി ജയിലില്‍ തുടരും; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 20 വര്‍ഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊതുജനതാല്‍പര്യവും സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ തക്കതായ യാതൊരു അസാധാരണ സാഹചര്യവും പ്രതിക്ക് ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. പ്രതി എട്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്നു എന്നതുമാത്രം ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണ […]
Read more

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അഞ്ച് വർഷം സുഖമമായി മുന്നോട്ട് പോകുമെന്ന് മേയര്‍ വി വി രാജേഷ്. നിലവില്‍ സങ്കീർണ്ണമായ സാഹചര്യമില്ലെന്നും പ്രതിസന്ധി ഉണ്ടാകില്ലെന്നും വി വി രാജേഷ് പറഞ്ഞു. ഈ ടേമിൽ ആരും അയോഗ്യരാകില്ല. ഭരണസമിതി അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷം വിമർശിക്കുകയാണ്. തോറ്റ് മാനസികമായി അംഗീകരിച്ചാൽ മതിയെന്നും വി വി രാജേഷ് പരിഹസിച്ചു. സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞുവെന്നും കോർപ്പറേഷൻ സെക്രട്ടറി, ലീഗൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more

രക്ഷാപ്രവർത്തന’ത്തിലെ എസ്ഐടി റിപ്പോർട്ട് വ്യക്തതയില്ലെന്ന് ഡിജിപി: തുടരന്വേഷണം വേണം

തിരുവനന്തപുരം: ആലപ്പുഴയിൽ മുഖ്യമന്ത്രിമാരുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്‌തവേണമെന്ന് ഡിജിപി. റിപ്പോർട്ട് ഡിജിപി മടക്കി. വ്യക്തവേണ്ട ഭാഗങ്ങൾ ചൂണ്ടികാട്ടിയാണ് വിശദീകരണം ചോദിച്ചത്. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ തുsരന്വേഷണം നടത്താനും നിർദേശം നൽകി. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടി. എത്രയും വേഗം തുടരന്വേഷണം നടത്തി റിപോർട്ട് നൽകാനും നിർദേശിച്ചു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി […]
Read more

ഓണവിപണി: സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.എഎവൈ വിഭാഗത്തിന്(മഞ്ഞ കാര്‍ഡ്) മാത്രമായി ഓണക്കിറ്റിനായി 53 കോടി അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണു നടപടി. മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. മാര്‍ക്കറ്റ് ഇന്റ്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് അഭ്യര്‍ഥിച്ചിരുന്നു. ഈ മാസം ആദ്യം മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കി […]
Read more

Recent News