ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല, പരസ്യപ്രതികരണത്തിനില്ലെന്ന്: എൻഎസ്എസ്
തിരുവനന്തപുരം: ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾ ചില ലക്ഷ്യങ്ങളോടെയാണെന്നാണ് എൻഎസ്എസ് വിലയിരുത്തൽ . അതിനാൽ രൂക്ഷമായിരുന്നു സുകുമാരൻനായരുടെ മറുപടി. ഇരുവരും മറുപടി അർഹിക്കുന്നില്ല, മന്നംസമാധിയിൽ ആർക്കും വിലക്കില്ലെന്നും സുകുമാരൻനായർ പറഞ്ഞു തനിക്കെതിരെ ഉപരാഷ്ട്രപതിയും സുരേഷ്ഗോപിയും നടത്തിയ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻനായർ. മന്നം സമാധിയിൽ ഇന്നയാൾ വരണം ഇന്നയാൾ വരണ്ട എന്ന് ഒരാൾ തീരുമാനിക്കുമെന്ന ചിന്ത വേണ്ടെന്നായിരുന്നു ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ വിമർശനം. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. […]
Read more

