പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം

കൊച്ചി: പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങുമ്പോൾ രാത്രി 7 മണിയോടെയാണ് സംഭവം.

മോഷണ ശ്രമത്തിനുശേഷം പ്രതി പുറത്തിറങ്ങി ഒളിച്ചിരുന്നു. യുവതി വീട്ടിനുള്ളിൽ കയറിയപ്പോൾ പുറത്തുനിന്ന് അകത്തു കയറി വാതിൽ കുറ്റിയിടുകയും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ തിരിച്ചറിഞ്ഞെന്നും മലയാളിയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *