Category: kerala

പൊലിസുകാര്‍ യൂണിഫോമില്‍ മത ചടങ്ങില്‍ വേണ്ട: ഡിജിപി

തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഒദ്യോഗിക വേഷത്തില്‍ പങ്കടുക്കരുതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശം. എല്ലാവിഭാഗം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ബാധകമാണ്. പൊലിസുകാര്‍ യൂണിഫോമില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തതിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.
Read more

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ കാപ്പ തടവുകാരും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. ജയിൽ ജീവനക്കാരെ ബ്ലേഡ് ഉപയോഗിച്ചും സംഘം ചേർന്നുമുടൻ ആക്രമിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജൂൺ 30-ന് ജയിലിലെ ഒന്നാം ബ്ലോക്കിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ പരിക്കേറ്റ ജയിൽ ജീവനക്കാരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് ഏഴ് കാപ്പ തടവുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ജിഷ്ണു, ദിലീഷ്, പ്രിസൺ ഓഫീസർമാരായ ഫ്രാൻസിസ്, അഖിൽ എബ്രഹാം […]
Read more

എന്‍ ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. എന്‍ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ നിയമത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമന ശുപാര്‍ശ നല്‍കിയ എന്‍ ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു. എന്‍ ശേഷാദ്രിനാഥന്റെ സമൂഹ […]
Read more

വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ റദ്ദാക്കണമെന്ന് പൊതുതാൽപര്യ ഹർജി, നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി. പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജിയിലാണ് നിലപാട് അറിയിച്ചത്. കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളിൽ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളിൽ സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, രാഷ്ട്രപതിക്ക് ആ ബഹുമതി […]
Read more

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോ​ദ്യം ചെയ്യും

കൊച്ചി: നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദിശിച്ചതിന് പിന്നാലെയാണ് നടപടി. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ടിനി ടോമിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ തത്കാലം ഇല്ല. മൊഴികൾ പരിശോധിച്ച ശേഷം മാത്രമാകും തുടർ നടപടി സ്വീകരിക്കു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74) ലൈംഗിക സൂചനയോടെ ഉള്ള […]
Read more

പൊള്ളുന്ന പൊന്നുവില, കേരളത്തിൽ 24 മണിക്കൂറിനിടെ സ്വർണ്ണത്തിന് കൂടിയത് 2200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍ർധനവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ​ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വ‍ർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 13,180 രൂപയും ഒരു പവൻ 22 കാരറ്റ് സ്വ‌‌ർണത്തിന് 1,05,440 രൂപയുമായി വില. ഇന്നലെ രണ്ട് തവണയാണ് സ്വ‍‌ർണ വിലയിൽ മാറ്റം വന്നത്. രാവിലത്തെ വില വ‌‍‍‌ർധനവിന് ശേഷം ഇന്നലെ വൈകീട്ട് ​ഗ്രാമിന് 135 രൂപയും പവന് […]
Read more

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചെരിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു. സംഭവത്തിന് പിന്നാലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യന്ത്രം ഉയർത്താൻ ശ്രമം നടക്കുകയാണ്. റെയിൽവെ സ്റ്റേഷന്‍റെ രണ്ട് സൈഡിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചെരിഞ്ഞ് റെയിൽവെ ലൈനിൽ തട്ടിയത്. പ്ലാറ്റ്ഫോമിൽ യാത്രക്കാർ കുറവായിരുന്ന സമയത്താണ് അപകടം നടന്നത് എന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആദ്യ […]
Read more

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

കണ്ണൂർ: ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം, തനിക്ക് വധഭീഷണിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. കണ്ണൂർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവുമായ ഫർസീൻ മജീദ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ജൂലൈ ഒന്നിന് പുലർച്ചെ ഗൾഫിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്ന് വീണ്ടും വധ ഭീഷണിയുണ്ടായി. നേരത്തെ സിപിഐഎമ്മുകാരാൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഗതി ഉണ്ടാകും എന്ന് ഭീഷണി. നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്. ഇപ്പോൾ ഭരണം ഇല്ലാത്തത് കൊണ്ട് […]
Read more

വ്യാപകമായ മഴ ലഭിച്ചു; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25ദശലക്ഷം യൂണിറ്റാണ്. ഉൽപാദനം 10.59 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 71.66ദശലക്ഷം യൂണിറ്റും ഉയർന്ന ആവശ്യകത 4410 മെഗാവാട്ട് ആണ്. […]
Read more

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി ഘടനയിൽ വിയോജിപ്പ് സമ്മതിച്ച് മന്ത്രി കെ എം ഷാജി

ഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് മന്ത്രി കെ എം ഷാജി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി ഡൽഹിയിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിൻ്റെ പേരിൽ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തെ കെ എം ഷാജി അനുകൂലിച്ചു. […]
Read more

Recent News