തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,180 രൂപയും ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,05,440 രൂപയുമായി വില. ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം വന്നത്. രാവിലത്തെ വില വർധനവിന് ശേഷം ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വർധിച്ചിരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് 2200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.
Related Posts
സംസ്ഥാനത്ത് മഴ തുടരും; എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചുണ്ട്. ശക്തമായ…
സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിഞ്ഞു; രോഗം നിയന്ത്രിക്കാനായെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ഭീതി പൂർണമായും ഒഴിഞ്ഞു. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ…
അവയവമാറ്റ ശസ്ത്രക്രിയയിൽ പുതുപ്രതീക്ഷ
മലപ്പുറം: മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി പുറത്തെടുക്കുന്ന അവയവങ്ങൾ ദീർഘനേരം സൂക്ഷിക്കാവുന്ന ഉപകരണത്തിനായി ഇനി ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. ഇത്തരം ഉപകരണം വികസിപ്പിക്കുന്നതിന് തൊട്ടടുത്തെത്തിയിരിക്കയാണ്…
