Category: kerala

ജനിച്ച് മണിക്കൂറുകള്‍ മാത്രമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നത് ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കുണ്ടന്നൂരിലെ ഫോറം മാളിനോട് ചേര്‍ന്നുള്ള ഇടറോഡിലെ തട്ടുകടയുടെ പരിസരത്തുനിന്നാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. സമീപത്തെ കാര്‍ ഷോറൂമില്‍ മാത്രമാണ് ഈ പ്രദേശത്ത് ആകെ സിസിടിവിയുള്ളത്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് നോക്കിയ നാട്ടുകാര്‍ പുലര്‍ച്ചെ ഒരു മണിയോടെ കുഞ്ഞിനെ കണ്ടെത്തുകയും […]
Read more

വിവാദ വിഷയങ്ങള്‍ UDFല്‍ ചര്‍ച്ച ചെയ്യണമെന്ന് ലീഗ്; യോഗം വൈകുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് യോഗം വൈകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും പിഎംശ്രീയും അടക്കം ചര്‍ച്ച ചെയ്യാനുള്ള യോഗം വൈകുന്നുവെന്നാണ് ആക്ഷേപം. നിയമസഭയില്‍ ധനബില്ല് പാസാക്കും മുന്‍പ് വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും സമുദായ സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതായിരുന്നുവെന്നും മുസ്ലിം ലീഗിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. മദ്യ നികുതി ധനബില്ലില്‍ ഉള്‍പ്പെടുത്തിയത് വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുക്കുന്നത് […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി: സുധീരന്റെ പ്രതികരണം ഇനി ആലോചിച്ച് മാത്രം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ആലോചിച്ചു മാത്രം പ്രതികരിക്കാൻ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തെരുത് എന്നായിരുന്നു സുധീരന്‍റെ ആവശ്യം. എന്നാല്‍, സുധീരന്‍റെ ആവശ്യമടക്കം മുഖ്യമന്ത്രി തള്ളുകയും നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതേസമയം, നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്ന ഉപാധിയോടെയാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ എന്ന് തീരുമാനം മുന്നണിക്ക് വിട്ട സാഹചര്യത്തിലാണ് തീരുമാനം. […]
Read more

പിഎസ്‍സിയിലും അട്ടിമറി, 100ൽ 58 മാർക്കിന്‍റെ ഉത്തരം പരിശോധിച്ചില്ല: ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിൽ വിവാദം

തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ ക്രമക്കേട്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി ശ്രമമെന്ന സംശയം. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയരുന്നത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചില്ല. ഉത്തര കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നൽകിയില്ലെന്നു കണ്ടത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്ന് പരീക്ഷ എഴുതിയ […]
Read more

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും

ഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാന യാത്ര മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും. കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി. ഇന്നലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് അഡീഷണൽ റസിഡന്‍റ് കമ്മിഷണർ വിശദീകരണം തേടിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ സമയത്ത് എത്തിയിട്ടും പിണറായി വിജയന്‍റെ യാത്ര മണിക്കൂറുകൾ വൈകിയിരുന്നു. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ […]
Read more

സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരികെയെത്തും: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് ഇതുവരെ കാലവർഷം പരക്കെ ദുർബലമാണ്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിൽക്കുന്നുണ്ട്.
Read more

പിണറായി വിജയൻ്റെ യാത്ര മുടങ്ങിയ സംഭവം; കേരളാ ഹൗസിന് വീഴ്ച സംഭവിച്ചതായി വിവരം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങിയ സംഭവത്തില്‍ കേരളാ ഹൗസിന് വീഴ്ച സംഭവിച്ചതായി വിവരം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര അലംഭാവം ഉണ്ടായി. പ്രോട്ടോകോള്‍ ഓഫീസര്‍ കൃത്യമായി വിവരങ്ങള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് മുന്‍പുളള ഗേറ്റ് മാറിയ വിവരം ഉദ്യോഗസ്ഥന്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 2.50 നുളള വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് പിണറായി വിജയന് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കയറാനായില്ല.
Read more

വള്ളം കളി വിവാദം : പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളി റെജി ചെറിയാന്‍

ആലപ്പുഴ: മൂലം വള്ളംകളി വിവാദത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. സബ്മിഷന് മറുപടി നല്‍കിയ ശേഷം മുഖ്യമന്ത്രി അങ്ങനെ പറയുന്നുണ്ടെന്ന് റെജി ചെറിയാന്‍ പറഞ്ഞു. സംഭാഷണം ഇല്ലെന്ന് പറയാന്‍ കഴിയില്ല. അത് സഭാ രേഖകളില്‍ ഉണ്ടെന്നും റെജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച് വേറെ ഒരാള്‍ പറയേണ്ടതില്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു. തനിക്ക് അതേപ്പറ്റി നേരിട്ട് ചോദിക്കാം. വേറെ ഒരാളുടെ അഭിപ്രായം കേള്‍ക്കേണ്ട കാര്യമില്ലല്ലോ എന്നും […]
Read more

ഓണത്തിന് കേരളത്തിന് റെയിൽവേയുടെ സമ്മാനം: എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും. 16 കോച്ചുള്ള ട്രെയിന്‍ ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല്‍ നിന്ന് 1128 ആവും. 598 സീറ്റുകള്‍ അധികം ലഭിക്കുന്നത് ജോലിക്കും പഠിക്കാനുമായി കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനകരമാകും. ബംഗളൂരു- എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് […]
Read more

അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ

തിരുവനന്തപുരം: പോളിയോ നിർമ്മാജ്ജം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനത്ത് നാളെ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും രക്ഷാകര്‍ത്താക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ ജൂണ്‍ 28 ഞായറാഴ്ച രാവിലെ 8 ന് നിര്‍വ്വഹിക്കും. […]
Read more

Recent News