പിണറായി വിജയൻ്റെ യാത്ര മുടങ്ങിയ സംഭവം; കേരളാ ഹൗസിന് വീഴ്ച സംഭവിച്ചതായി വിവരം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങിയ സംഭവത്തില്‍ കേരളാ ഹൗസിന് വീഴ്ച സംഭവിച്ചതായി വിവരം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര അലംഭാവം ഉണ്ടായി. പ്രോട്ടോകോള്‍ ഓഫീസര്‍ കൃത്യമായി വിവരങ്ങള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല.

ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് മുന്‍പുളള ഗേറ്റ് മാറിയ വിവരം ഉദ്യോഗസ്ഥന്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 2.50 നുളള വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് പിണറായി വിജയന് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കയറാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *