കേരളയിലും കണ്ണൂർ സർവകലാശാലയിലും വിവാദം പുകയുന്നു; നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ഇടത് സംഘടനകള്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിന്റെ അസാധാരണ ഇടപെടല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാണ് നീക്കം. സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിയാണ് വൈസ് ചാന്‍സിലര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ചട്ട പ്രകാരം സിന്‍ഡിക്കേറ്റാണ് പഠനബോര്‍ഡുകളിലേക്ക് നിയമനം നടത്തേണ്ടത്. സിന്റിക്കേറ്റ് യോഗം ചേര്‍ന്ന് വിജ്ഞാപനം പുറത്തിറക്കി അഭിമുഖം നടത്തിയാണ് നിയമനം നടത്താറുള്ളത്. ഇത് മറികടന്നാണ് വിസി സ്വന്തം നിലയ്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അപേക്ഷിക്കാന്‍ യോഗ്യതയുള്ള അധ്യപകര്‍ക്ക് അപേക്ഷിക്കാമെന്നാണ് രജിസ്ട്രാര്‍ വഴി പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തിലുള്ളത്. […]
Read more

