Category: kerala

തായ്കൊണ്ടോ മത്സരത്തിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: മഹാരാഷ്ട്രയില്‍ വെച്ച് നടന്ന സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പെരുമ്പിലാവ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ തലയ്ക്കാണ് പരിക്കേറ്റത്. എയര്‍ ലിഫ്റ്റ് ചെയ്താണ് വിദ്യാര്‍ത്ഥിയെ കൊച്ചിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥി നിലവില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഫൗള്‍ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്ഇ ചെയര്‍മാന് വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കി.
Read more

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പെറ്റി അടിച്ച സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത വാഹനത്തിന് പെറ്റി അടിച്ച ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് മോട്ടോർ വാഹനവകുപ്പ്. ഉദ്യോഗസ്ഥ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങിയതോടെയാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്. അതേസമയം, ദുരിതാശ്വാസപ്രവർത്തനത്തിന് ഇറങ്ങിയതാണെന്ന് പറഞ്ഞപ്പോൾ ആരും നിർബന്ധിച്ചില്ലല്ലോ എന്ന് എംവിഡി ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ വാഹന ഉടമയും പുറത്തുവിട്ടു. മന്ത്രി കടുപ്പിച്ചു പറഞ്ഞു, പക്ഷെ മണിക്കൂറുകൾക്കിപ്പുറം നടപടി ലൈറ്റായി. പ്രതിഷേധ ബാ‍‍ഡ്ജ് അണിഞ്ഞ് പെറ്റി പിരിക്കാതെ ഉദ്യോഗസ്ഥർ. എഐ ക്യാമറകളിലെ ചെല്ലാനുകളും അയച്ചില്ല. സംസ്ഥാനവ്യാപക പ്രതിഷേധം […]
Read more

ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ച് ഐ ദീപ ലേഖ(51) ആണ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിയാണ് ദീപ. കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപയെ പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നതിനു പിന്നാലെയാണ് സംഭവം. സ്ഥലംമാറ്റത്തില്‍ മനോവിഷമം ഉണ്ടായിരുന്നുവെന്ന് ദീപ ലേഖ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് […]
Read more

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചെറുപുഴയിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ലെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മുൻകാലത്തേക്കാൾ കൂടുതൽ സഹായം നൽകണമെന്നും കൂട്ടിച്ചേർത്തു. ബാങ്ക് വായ്പ തിരിച്ചടക്കാൻ സർക്കാർ സഹായം വേണം. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകണം അത് നീട്ടിക്കൊണ്ടുപോകരുതെന്നും ജോലി താൽകാലികമായ വലിയ ആശ്വാസം ആകുമെന്നും പിണറായി വിജയൻ പറഞ്ഞു. ഉടൻ തീരുമാനം വേണം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകണം. […]
Read more

ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി. ഡി സതീശന്‍

കൊല്ലം: കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രി വീട്ടിലെത്തുന്നത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയത്. ഒരു കുടുംബത്തിനും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു കാലത്തും […]
Read more

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,11,440 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് വെറും 35 രൂപ മാത്രമാണ് കുറഞ്ഞത്. 13,930 രൂപയാണ് വിപണിവില. സ്വർണവില കുറഞ്ഞെങ്കിലും 1,11,000 മുകളിൽ തന്നെ നിൽക്കുന്നതിനാൽ ആശ്വസിക്കാൻ വകയില്ല.22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ഉണ്ടായത്. ഗ്രാമിന് 38 രൂപ മാത്രമാണ് കുറഞ്ഞത്. ₹15,197 രൂപയാണ് വിപണിവില. പവന് 304 രൂപയാണ് കുറഞ്ഞത്. 1,21,576 രൂപയാണ് വിപണിവില.ഒന്നരമാസത്തിന് 1,11,000 കടന്ന സ്വർണവില താഴേക്ക് […]
Read more

അഭിമന്യു വധക്കേസ്; നേരി‌ട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ പ്രതികളുടെ ആവശ്യം തള്ളി കോടതി. ഈ മാസം 13 ന് പ്രതികൾ നേരിട്ട് ഹാജരാകണം. കേസ് പരിഗണിക്കാൻ പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. അഭിഭാഷകർ വഴി ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നു എന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. വിചാരണ വേളയിൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. ഓൺലൈൻ വഴി ഹാജരാവാമെന്ന് പ്രതികൾ അറിയിച്ചു. എതിർപ്പ് അറിയിച്ച് അഭിമന്യുവിന്റെ കുടുബവും രംഗത്തെത്തി. 8 […]
Read more

നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍; ആകെ 22 ചുണ്ടന്‍ വള്ളങ്ങള്‍

ആലപ്പുഴ: ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്‌റുട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളന്‍- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍:
Read more

അർജുൻ ആയങ്കി പാർട്ടിക്കാരനല്ല, പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നും ജയരാജൻ പറഞ്ഞു. എം.വി ജയരാജനും നേരത്തെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. തന്റെ പാർട്ടിപ്രവർത്തന പാരമ്പര്യം പറഞ്ഞാണ് അർജുൻ ആയങ്കി ഇതിന് മറുപടി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇ.പി ജയരാജനും അർജുൻ ആയങ്കിയെ പരസ്യമായി തള്ളിപ്പറഞ്ഞത്. ‘അർജുൻ ആയങ്കിയോ… അവനാണോ പാർട്ടി. അവനാണ് […]
Read more

ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരുമെന്ന് സ്പീക്കർ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുറി നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരും. കെ എൻ ബാല​ഗോപാലിന് പിഎസി ചെയർമാൻ എന്ന നിലക്ക് ഒരു മുറിയുണ്ട്. ഉപനേതാവ് തർക്കം എൽഡിഎഫിലെ ആഭ്യന്തര കാര്യമാണെന്നും പ്രതിപക്ഷ ഉപ നേതാവാണ് എന്നുപറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഒരു കത്ത് കൊണ്ടുവന്നാൽ മുറി അപ്പോൾ നൽകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ […]
Read more

Recent News