അർജുൻ ആയങ്കി പാർട്ടിക്കാരനല്ല, പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നും ജയരാജൻ പറഞ്ഞു. എം.വി ജയരാജനും നേരത്തെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. തന്റെ പാർട്ടിപ്രവർത്തന പാരമ്പര്യം പറഞ്ഞാണ് അർജുൻ ആയങ്കി ഇതിന് മറുപടി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇ.പി ജയരാജനും അർജുൻ ആയങ്കിയെ പരസ്യമായി തള്ളിപ്പറഞ്ഞത്.

‘അർജുൻ ആയങ്കിയോ… അവനാണോ പാർട്ടി. അവനാണ് പാർട്ടി എന്നു പറയുന്നുണ്ടെങ്കിൽ അത് അല്ല എന്നുള്ളത് എല്ലാവർക്കും മനസ്സിലാകുമെന്നും, ഇ.പി.ജയാരജൻ പറഞ്ഞു. ആരെങ്കിലും തങ്ങളാണ് പാർട്ടി എന്നുപറഞ്ഞ് വന്നാൽ ഞങ്ങളെന്ത് ചെയ്യുമെന്നും ജയരാജൻ ചോദിച്ചു. അത്രയേ കാണക്കാക്കേണ്ടതുള്ളൂ. സോഷ്യൽ മീഡിയയിൽ ലൈക്കും പിന്തുണയും കിട്ടുന്നതിന് പ്ലാൻ വർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇയാളെ പിന്തുണയ്ക്കുന്നവരെല്ലാം പാർട്ടിക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *