കോട്ടയം: കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇത് ചോദ്യം ചെയ്തപ്പോൾ സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. തെല്ലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിന് ധാരണ ഉണ്ടാക്കിയിട്ട് ആണ് മുഖ്യമന്ത്രി സ്വകാര്യവൽക്കരണം ഇല്ലെന്ന് പറയുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.
രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ആണ് ഖനനം സ്വകാര്യവൽകരിക്കുന്നത്. ഖനനം കെഎംഎംഎല്ലിന് കൊടുത്തിട്ട് മിനറൽസ് സ്വകാര്യ കമ്പനിക്ക് കൊടുക്കാനാണ് നീക്കം. പൊതുജനങ്ങളെ തെറ്റിധരിപ്പിച്ച മുഖ്യമന്ത്രി മാപ്പ് പറയണം. കരിമണൽ കൊള്ളയിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ ഒന്നാണെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.
