ഊട്ടി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ.നിഷാദിന് പരുക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ ഷൂട്ടിനിടെയാണ് പരുക്കേറ്റത്. സെറ്റിലെ പലകയുടെ പാളികളിൽ ഒന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്.ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവരുൾപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കൈകാലുകൾക്ക് പരുക്കുപറ്റിയ നിഷാദിനെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് നിഷാദ് അവതരിപ്പിക്കുന്നത്.
Related Posts
‘രാമായണം’ ആദ്യ ഭാഗത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്
നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ ആദ്യ ഭാഗത്തിന്റെ ലോകമെമ്പാടുമുള്ള റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. നവരാത്രിയുടെ ആദ്യ ദിനത്തിലാണ്…
‘അതിമനോഹരം’ ഡബ്ബിംഗ് ആരംഭിച്ചു
തരുണ്‍ മൂര്‍ത്തി’യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘അതിമനോഹരം’ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ചു. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുമുള്ള…
‘രാമായണ’പുതിയ പോസ്റ്റർ പുറത്ത്
നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രമാണ് ‘രാമായണ’. ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ്…
