മുൻ കായിക മന്ത്രിയുടെ വാദം പൊളിച്ച് സർക്കാർ രേഖ

തിരുവനന്തപുരം: മെസിയുടെ പേരിലെ കള്ളക്കളിയിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാരിന്റെ രക്ഷാപ്രവർത്തനവും. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന് തെളിവുകൾ പുറത്തുവന്നു. അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സർക്കാർ അയച്ച കത്ത് കിട്ടി. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തിൽ പറയുന്നു. അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പിഴ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിൻ്റെ തെളിവുകളാണ് പുറത്ത് വന്നത്. സ്പോൺസർ ഫീസ് അടക്കാൻ വൈകിയതിനു എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കണമെന്നും അംബാസഡർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കണം. 2025 ജൂലൈ 7നാണ് കത്ത് അയച്ചത്. നഷ്ടം ഞങ്ങൾക്ക് ഉണ്ട്. അര്ജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാകുമെന്നും കായിക വകുപ്പ് സെക്രട്ടറി പറയുന്നു. സർക്കാരിൻ്റെ സൽപ്പേരിനെ ബാധിക്കുമെന്നും ഫണ്ട്‌ ശേഖരണം പ്രതിസന്ധിയാകുമെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ അർജന്റീന ടീമിന്റെ വരവ് സർക്കാർ ഉൾപ്പെട്ട ത്രികക്ഷി ഏർപ്പാട് ആണെന്നും കത്തിൽ സമ്മതിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *