നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലുവ: ആലുവ കിഴക്കെ കടുങ്ങല്ലൂരിൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സ്വകാര്യ വാഹനത്തിൽ വന്നിറങ്ങിയ കുട്ടിയെ അപരിചിതനായ യുവാവ് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപകടം മനസ്സിലാക്കിയ കുട്ടി യുവാവിന്റെ പിടിയിൽ നിന്ന് കുതറിയോടി സമീപത്തെ തുണിക്കടയിലേക്ക് കയറി രക്ഷപ്പെട്ടു. പിന്നാലെ കടയിലെത്തിയ യുവാവ് താൻ കുട്ടിയുടെ അമ്മാവനാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഇയാളെ തനിക്ക് പരിചയമില്ലെന്നും അമ്മാവനല്ലെന്നും കുട്ടി കടയിലുണ്ടായിരുന്നവരോട് വ്യക്തമാക്കിയതോടെ സംശയം ശക്തമായി. തുടർന്ന് കടയിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ തടഞ്ഞുവെച്ചു. കുട്ടിയുടെ സമയോചിതമായ ഇടപെടലും കടക്കാരുടെയും നാട്ടുകാരുടെയും ജാഗ്രതയുമാണ് വലിയൊരു അപകടം ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *