തൊഴുകയ്യോടെ രേണു സുധി

കൊല്ലം: കാൻസർ ബാധിതയായ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ മകനായ ഋതുൽ ദാസിനെ നോക്കേണ്ടത് ആരാണെന്ന് വ്യക്തമാക്കി രേണു സുധി. അച്ഛൻ നേരത്തെ മരണപ്പെട്ടതുകൊണ്ടും, താൻ കാൻസർ രോഗിയായതുകൊണ്ടും താൻ ഉടനെ മരിക്കുമെന്ന് വിധി എഴുതി കുഞ്ഞിന്റെ അവകാശം തട്ടിയെടുക്കാൻ ചിലർ നീക്കം നടത്തുന്നുവെന്നും രേണു പറയുന്നു. റിതപ്പന്റെ അവകാശം തന്റെ മാതാപിതാക്കൾക്കും ചേച്ചിക്കും മാത്രമാണെന്ന് പറഞ്ഞ രേണു സുധി, ഇനി തനിക്ക് 5 കീമോകളുണ്ടെന്നും ഒരു കീമോയ്ക്ക് 2 ലക്ഷത്തിന്റെ മരുന്നാണ് വേണ്ടതെന്നും വെളിപ്പെടുത്തി. അതേസമയം പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. എന്റെ രോഗാവസ്ഥ ദുബൈയിൽ വച്ച് സ്ഥിരീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസിൽ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാർ ഇത് അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *