തിരുവനന്തപുരം: ഭരണം മാറിയിട്ടും കിട്ടാക്കടത്തിൽ തീരുമാനമാകാതെ സർക്കാർ കരാറുകാർ. പ്രധാന വകുപ്പുകളിൽനിന്ന് ഇവർക്ക് കിട്ടാനുള്ള കുടിശ്ശിക 12,000 കോടി കവിഞ്ഞു. പൊതുമരാമത്ത്, ജലവിഭവം, തദ്ദേശസ്വയംഭരണം എന്നിവയിൽ നിന്നാണ് കിട്ടാനേറെയുള്ളത്. 4250 കോടിയോളമാണ് പൊതുമരാമത്തുവകുപ്പ് നൽകാനുള്ളത്. റോഡ്-പാലം നിർമാണം, റോഡ് പരിപാലനം വിഭാഗങ്ങളിൽമാത്രം 2025 നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെ 1305 കോടി രൂപയാണ് നൽകാനുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൽ ഇതേ കാലയളവിൽ 344 കോടി രൂപയാണ് കുടിശ്ശിക. കേരള റോഡ് ഫണ്ട് ബോർഡിൽ 18.44 കോടി. ജലജീവൻമിഷൻ പദ്ധതിക്കുശേഷം റോഡ് നവീകരണത്തിന്റെ 36 ലക്ഷവും കിട്ടാൻ ബാക്കി. 2025 നവംബറിന് ശേഷമുള്ള തുക ഒരു വിഭാഗത്തിലും കൊടുത്തിട്ടില്ല.
ഭരണം മാറിയിട്ടും കടം അതുപോലെതന്നെ
