ദുബൈ: ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി അബൂദബിയിൽ കേന്ദ്രീകൃത കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. അബൂദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്‌പോർട്ടിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആണ് ഇത് സജ്ജമാക്കിയത്. ശൈഖ് ഹംദാൻ ബിൻ സഈദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ, ഡി.എം.ടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അബൂദബിയിലുടനീളമുള്ള ഡ്രൈവർരഹിത വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, അവയുടെ സുഗമമായ ഗതാഗതം വിലയിരുത്താനും ഈ നീക്കം ലക്ഷ്യമിടുന്നു. സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നഗരത്തിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ പുതിയ കൺട്രോൾ റൂം സഹായിക്കും.
ഓട്ടോണോമസ് വാഹനങ്ങൾ നിരീക്ഷിക്കാൻ അബൂദബിയിൽ കൺട്രോൾ റൂം
