‘പാർട്ടികളിലെ പ്രായപരിധി ശുദ്ധ അസംബന്ധം’; അത് വെച്ചവർ അനുഭവിക്കുന്നുണ്ടെന്ന് ജി. സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളിൽ പ്രായപരിധി നിശ്ചയിക്കുന്നത് അസംബന്ധമാണെന്ന് ജി. സുധാകരൻ എംഎൽഎ. പ്രായപരിധി കൊണ്ടുവന്നവർ അതിന്റെ ഫലം അനുഭവിക്കുകയാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.

‘പ്രായപരിധി ശുദ്ധ അസംബന്ധമാണ്. ബുദ്ധിയില്ലായ്മയാണ്, ചരിത്രനിരാസമാണ്. അത് വെച്ചവരെല്ലാം അനുഭവിക്കും, അനുഭവിച്ചുകൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഒരു പാർട്ടിയുടെ മാത്രം കാര്യമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പൊളിറ്റ് ബ്യൂറോയിലും കോൺഗ്രസിലും ബിജെപിയിലുമെല്ലാം മുതിർന്ന നേതാക്കളെ പ്രായപരിധിയുടെ പേരിൽ മാറ്റിനിർത്തുന്നത് ശരിയാണോയെന്ന എം. വിൻസെന്റിന്റെ ചോദ്യത്തിനായിരുന്നു മറുപടി.

‘ഓൾഡ് ഈസ് ഗോൾഡ്, ഓൾഡ് ഈസ് വേസ്റ്റ് അല്ല’ എന്ന് പറഞ്ഞ സുധാകരൻ, പ്രായം രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമാകരുതെന്നും അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി, ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, വി.പി. സിങ്, ഇ.എം.എസ്., അച്യുതമേനോൻ തുടങ്ങിയവർ 60 വയസ്സിനു ശേഷമാണ് മുഖ്യമന്ത്രിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചും പരാമർശിച്ച സുധാകരൻ, പ്രായമായാലും നേതൃത്വത്തിലിരിക്കാനുള്ള കഴിവിനെ പ്രായത്തിന്റെ പേരിൽ മാത്രം വിലയിരുത്തരുതെന്ന നിലപാടാണ് മുന്നോട്ടുവച്ചത്.

മുതിർന്ന പൗരന്മാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിൽ സ്വത്ത് കൈമാറിയിട്ടും മാതാപിതാക്കളെ സംരക്ഷിക്കാത്തവരിൽനിന്ന് അത് തിരിച്ചെടുക്കാനുള്ള അവകാശവും ഉൾപ്പെടുത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മധ്യവയസ്സിലേക്ക് കടന്നെന്നും 80 വയസ്സിനു ശേഷവും ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിയമം അദ്ദേഹത്തിനും പ്രയോജനപ്പെടുമെന്നും പറഞ്ഞു. നിയമസഭയിലെ സുധാകരന്റെ പരാമർശങ്ങൾ ചർച്ചയ്ക്കിടെ ചിരി പടർത്തി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News