ഇന്ത്യക്ക് നന്ദി; ഹോർമുസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പിന്തുണക്ക് നന്ദി അറിയിച്ച് ഒമാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യ നൽകുന്ന പിന്തുണക്ക് ഒമാൻ സുൽത്താനേറ്റ് നന്ദി രേഖപ്പെടുത്തി. ഒമാൻ സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി മസ്കത്തിൽ നടത്തിയ ചർച്ചക്ക് ശേഷം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചക്ക് ശേഷം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ചകൾ നടത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യ നൽകുന്ന പിന്തുണക്ക് ഞങ്ങൾ അങ്ങേയറ്റം കൃതജ്ഞതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒമാൻ-ഇന്ത്യ സമുദ്ര ബന്ധത്തെ അടിവരയിടുന്നതായിരുന്നു ഇരു നേതാക്കളും തമ്മിൽ നടന്ന ഈ കൂടിക്കാഴ്ച.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News