പുലിമുരുകൻ ഫെയിം അജാസ്, ബിബിൻ ജോർജ്, ഭഗത് മാനുവൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ബ്ലാക്ക് ബോർഡ്’ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. സോജൻ ജോയ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഇർഷാദ് അലി, ജയകൃഷ്ണൻ, ടോണി, രജിത്ത് കുമാർ, കിരൺ, അജിത് കൂത്താട്ടുകുളം, ജിബിൻ ജോണി, പ്രജീപ്, റോഷൻ, ആർച്ച, നീന കുറുപ്പ്, മായ, സഞ്ജു രാമപുരം, സോബി കുളമാക്കൽ, സന്തോഷ്, ബേബി രാമപുരം, സണ്ണി സ്ക്കറിയ, സെബാസ്റ്റ്യൻ സെബാനോ തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഇടമനശ്ശേരിയിൽ മൂവീസിൻ്റെ ബാനറിൽ ഷൈജോ അഗസ്റ്റിൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം കനകരാജ് പല്ലേരി നിർവഹിക്കുന്നു. സോജൻ ജോയ്, ഡോക്ടർ ശ്യാം സഹാൽ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ എന്നിവർ എഴുതിയ വരികൾക്ക് സ്റിൽജു അർജുൻ സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, സിത്താര, മഹിമ വിനേഷ്, പ്രിയ ശ്രീ എന്നിവരാണ് ഗായകർ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുമേഷ് മുത്തൂറ്റ്, എഡിറ്റിംഗ്- ജോസ് അരുകാലിൽ, പ്രൊജക്റ്റ് ഡിസൈനർ- അനുക്കുട്ടൻ ഏറ്റുമാനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദിനിൽ എ. ബാബു, അസോസിയേറ്റ് ഡയറക്ടർ- അമൽ ബോണി മാത്യു, പ്രൊഡക്ഷൻ കൺട്രോളർ- എൻ.കെ. ദേവരാജ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, രതീഷ് പുൽപ്പള്ളി; വസ്ത്രാലങ്കാരം- സുകേഷ് താനൂർ, കലാസംവിധാനം- ഗ്ലാട്ടൻ പീറ്റർ, ആക്ഷൻ- റോബിൻ ടോം, നൃത്ത സംവിധാനം- ബിനീഷ് കെ. പീതാംബരൻ, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, ഡിസൈൻസ്- വിഷ്ണു ആർ. ഗോവിന്ദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജെസ്റ്റിൻ രാജൻ, പി.ആർ.ഒ.- എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



