Tag: Completed

അസീസ് നെടുമങ്ങാട് നായകനാകുന്ന ‘മോഹനവള്ളി’യുടെ ചിത്രീകരണം പൂർത്തിയായി

അസീസ് നെടുമങ്ങാട് നായകനാകുന്ന ആദ്യ ചിത്രം ‘മോഹനവള്ളി’യുടെ ചിത്രീകരണം പൂർത്തിയായി. ‘ഒരു സ്വപ്നം പോലെ ഞാൻ ആദ്യമായി നായകനായ എന്റെ ഫിലിമിന്റെ ഷൂട്ട്‌ പാക് അപ്പ് ആയി’, എന്ന് കുറിച്ച് കൊണ്ട് അസീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹൊറർ, ഫാൻ്റസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്നത്. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉമേഷ് സംവിധായക നിരയിലേക്കെത്തുന്നത്. ഓരോ മനുഷ്യൻ്റെയും ജീവിതത്തിൽ […]
Read more

‘അതിമനോഹരം’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘അതിമനോഹരം’ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. ‘തുടരും’ സിനിമ പോലെ ‘അതിമനോഹര’ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിന് തരുൺ മൂർത്തി നൽകിയ മറുപടി നേരത്തെ ശ്രദ്ധ നേടിയിരുന്നു. തുടരും സിനിമയേക്കാൾ ആക്ഷൻ രംഗങ്ങൾ […]
Read more

‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയാക്കി

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയാക്കി. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം ഗുഡ്‍വില്‍ എൻ്റർടെയ്ന്‍മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്. ഒരു സംഗീത സംവിധായകൻ സിനിമയുടെ മറ്റു മേഖലയിലേക്കെത്തുക ചലച്ചിത്ര രംഗത്തു തന്നെ അപൂർവ്വ സംഭവമായിരിക്കും. ഇവിടെ അതിൻ്റെ ആദ്യ ക്രെഡിറ്റ് രതീഷ് വേഗയ്ക്ക് തന്നെ അവകാശപ്പെട്ടതാണ്. തൃശൂർ […]
Read more

തുടക്കം സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി

മോഹൻലാലിന്റെ മകൾ വിസ്മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റമായ തുടക്കം സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 139.35 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ഓഗസ്റ്റ് 7 നാണ് ചിത്രത്തിന്‍റെ റിലീസ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. […]
Read more

Recent News