മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിന്റെ കമ്പി വിദ്യാർഥിയുടെ വായിൽ തുളച്ചുകയറി

പുളിക്കൽ: മാങ്ങ പറിക്കുന്നതിനിടെ വീടിന്റെ ഗേറ്റിനുമുകളിലേക്ക് വീണ് കമ്പി വായിൽ തുളച്ചുകയറി വിദ്യാർഥിക്ക് പരിക്ക്. സിയാംകണ്ടം പാലശ്ശേരി പറമ്പിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസി (15)നാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെ വീടിന്റെ ടെറസ്സിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ മാസിൻ താഴേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ ഗേറ്റിന്റെ കമ്പികൾ വായിൽ തുളച്ചുകയറി. വിവരം അറിഞ്ഞെത്തിയ അയൽവാസികളും മറ്റുള്ളവരുംചേർന്ന് ഗേറ്റിന്റെ കമ്പികൾ മുറിച്ച് വായയിൽ തുളഞ്ഞുകയറിയ കമ്പിയുൾപ്പെടെ ഗേറ്റിന്റെ ഭാഗവുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി വായിൽതുളഞ്ഞുകയറിയ ഭാഗമൊഴികെയുള്ള ഗേറ്റിന്റെ കമ്പികൾ മുറിച്ചുമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *