ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ ചുവടുവെപ്പ്; നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനിന്റെയും ആഭിമുഖ്യത്തിൽ പാറമേക്കാവ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് വിദ്യാർത്ഥികൾക്കും നാഷണൽ സർവീസ് സ്കീം വോളന്റീർമാർക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി കോ – ഓർഡിനേറ്ററുമായ വിനീത് രവി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

“ലഹരിവിമുക്ത ക്യാമ്പസിന് വിദ്യാർത്ഥികളുടെ പങ്ക്” എന്ന വിഷയത്തിൽ വിമുക്തി മിഷൻ തൃശൂർ ജില്ലാ കോ- ഓർഡിനേറ്റർ ഷെഫീക്ക് യൂസഫ് ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന്, വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരിവിരുദ്ധ ബോധവത്കരണ കാർഡുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ ഫ്ലാഷ് മോബും നാടൻപാട്ടും അരങ്ങേറി. “ജീവിതമാണ് ലഹരി” എന്ന സന്ദേശമുയർത്തി ലഹരിവസ്തുക്കളോടല്ല മറിച്ച് സ്വപ്നങ്ങളോടും ലക്ഷ്യങ്ങളോടും ജീവിതത്തോടുമാണ് യുവതലമുറ അടുപ്പം പുലർത്തേണ്ടതെന്ന ആശയമാണ് വിദ്യാർത്ഥികൾ പരിപാടികളിലൂടെ അവതരിപ്പിച്ചത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News