രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം: രാഹുലും ​ഗുണ്ടകളും പ്രശ്നമുണ്ടാക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട : അടൂരിൽ എസ്എഫ്ഐ പ്രവർത്തകരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മർദിച്ചെന്ന് സിപിഎം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കമ്പിവടി ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും സിപിഎം പ്രവർത്തകന്റെ കാർ തകർത്തെന്നും അദ്ദേഹം ആരോപിച്ചു. പത്തനംതിട്ട എസ്പി രാഹുൽ മാങ്കൂട്ടത്തിലാണോയെന്ന് സംശയമുണ്ടെന്നും ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും മനോജ് ചോദിച്ചു. യൂത്ത് കോൺഗ്രസോ കോൺഗ്രസോ അല്ല, രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തിന്റെ സംഘവുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടൂരിൽ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിലാണ് നടപടി.

ഇന്നലെ രാത്രി ഏഴംകുളത്ത് ആരംഭിച്ച സംഘർഷം അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അടൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപവും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ പ്രദേശത്തെ സിപിഎം നേതാവിന്റെ കാർ അടിച്ചുതകർത്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News