കൊച്ചി: ‘വാഴ 2’ ചിത്രത്തിന്റെ സംവിധായകൻ സവിൻ സാ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും മോഷൻ പോസ്റ്റർ റിലീസും നാളെ നടക്കും. പാലാരിവട്ടത്തെ ലക്സോ ഹോട്ടലിൽ വൈകിട്ട് നാലിനാണ് ചടങ്ങ്. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ചടങ്ങിൽ പ്രഖ്യാപിക്കും.
ചിത്രത്തിൽ നിതിൻ രഞ്ജി പണിക്കർ, സുവിൻ സാ നന്ദഗോപൻ, ഇൻഫ്ലുവൻസർമാരായ പൊളി ശരത്, ആൻസി ചാൾസ്, സാമ്പാർ ടീം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ധർമജൻ ബോൾഗാട്ടി, ബിബിൻ ജോർജ്, വിനായക് എന്നിവർക്കൊപ്പം സിനിമാ മേഖലയിലെ താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ടൈറ്റിൽ ലോഞ്ചിൽ പങ്കെടുക്കും.
ലിബീഷ് പേരേക്കാടാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. വേണു ഗോപാലകൃഷ്ണനാണ് നിർമാണം. സാം സി.എസ്. സംഗീതം ഒരുക്കുന്നു.ചിത്രത്തിന്റെ പേരും മോഷൻ പോസ്റ്ററും പുറത്തിറങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.



