Category: kerala

മോദി മറുപടി പറയണം

ഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം ഈ വിഷയം സഭയിൽ ഉന്നയിക്കുന്നത്. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷണം പോയെന്ന ഗുരുതരമായ വിഷയമാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. “ക്ഷേത്രത്തിന്റെ മേൽനോട്ടത്തിന് ട്രസ്റ്റിനെ നിയമിച്ചത് ആരാണ്? നമ്മുടെ പ്രധാനമന്ത്രി. ആരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്? അത് അദ്ദേഹം. ആരാണ് പൂജകൾക്ക് […]
Read more

രാഹുൽ ​ഗാന്ധിയെ കുറ്റം പറഞ്ഞാൽ BJPക്ക് സുഖിക്കും

തിരുവനന്തപുരം: ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കുമെന്നായിരുന്നു കെ.സി. വേണു​ഗോപാലിന്റെ വിമർശനം. ഇന്നലെ അലഹബാദിൽ നിറയെ വിദ്യാർഥികൾ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു. അമിത് ഷാ സഭയിലെത്തും വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കെ.സി. വേണു​ഗോപാൽ വ്യക്തമാക്കി. അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുകയാണ്. […]
Read more

ഒളിവില്‍ കഴിഞ്ഞ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി പിടിയിൽ; പിടികൂടിയത് പശ്ചിമബംഗാളിൽ നിന്ന്

ആലുവ: ലഹരിമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഒടുവിൽ പൊലീസിന്റെ വലയിൽ. 51 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പശ്ചിമബംഗാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘം പശ്ചിമബംഗാളിലെത്തി സാഹസികമായി പിടികൂടി. പശ്ചിമബംഗാൾ ജലങ്ങി സ്വദേശി അസ്ലം ഷൈഖ് ആണ് തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തെക്കേ വാഴക്കുളത്ത് പ്രതികൾ വാടകയ്ക്ക് എടുത്ത വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൻതോതിൽ സൂക്ഷിച്ചിരുന്ന 51 കിലോ കഞ്ചാവ് […]
Read more

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു; ആളപായമില്ല

ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു. കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. എന്നാൽ, ഇന്ന് രാവിലെ ജീവനക്കാർ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. ആളുകൾ ഇല്ലാതിരുന്ന സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. തുടർച്ചയായി സീലിംഗ് തകർന്നു വീഴുന്ന ഈ പഴയ കെട്ടിടത്തിൽ ജീവനക്കാരും കടുത്ത ഭയത്തോടെയാണ് കഴിയുന്നത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ […]
Read more

എസ്.ബി.ഐയിൽ 1,538 ജൂനിയർ അസോസിയേറ്റ് ഒഴിവുകൾ; ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്.ബി.ഐ. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ ബാക്ക്‌ലോഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലായി രാജ്യത്തുടനീളം 1,538 ഒഴിവുകളാണുള്ളത്. ബാങ്കിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദധാരികളായിരിക്കണം. 1998 ഏപ്രിൽ 2-നും 2006 ഏപ്രിൽ 1-നും ഇടയിൽ ജനിച്ചവർക്കായിരിക്കും അവസരം. 2026 ഏപ്രിൽ ഒന്നിന് 20 വയസ്സിനും 28 വയസ്സിനും ഇടയിൽ […]
Read more

‘സിവിൽ സൊസൈറ്റി സംഘടനകളുമായി കൂടിയാലോചന നടത്തിയ ശേഷമേ എഫ്‌സിആർഎയിൽ മാറ്റങ്ങൾ നടപ്പാക്കാവൂ’; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം:വിദേശ സംഭാവന നിയന്ത്രണ നിയമമായ FCRAയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ മിഷനറി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അനാഥ സംരക്ഷണം, വയോജന പരിചരണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം, പുനരധിവാസം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മിഷനറി സംഘടനകളും വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സ്ഥാപനങ്ങളും വിദേശ […]
Read more

മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം. മുല്ലപ്പെരിയാർ ഷട്ടർ തുറന്ന ദിവസമാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘം ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ വനം വകുപ്പിൻറെയോ പൊലീസിൻ്റെയോ അനുമതി വാങ്ങാതെയാണ് തമിഴ്നാട് പകർത്തിയത്.
Read more

ഇന്നുമുതൽ പെറ്റി പിരിക്കില്ല; പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം. ഇതിന്റെ ഭാ​ഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും ഇന്ന് മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓ​ഗസ്റ്റ് 22-ന് ​ഗതാ​ഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്. ഇന്ന് […]
Read more

‘ലോകകേരള സഭയെ എതിർത്തവരാണ് കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത്’; പിണറായി വിജയൻ

മലപ്പുറം: യുഡിഎഫ് സർക്കാരിനും ആർഎസ്എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോകകേരള സഭയെ പണ്ട് എതിർത്തവരാണ് ഇന്ന് കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത്. നാടിന്റെ ആവശ്യങ്ങൾക്കായുള്ള ഇത്തരം പ്രവാസി പദ്ധതികളോട് ഇന്നത്തെ സർക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും തഴയുകയാണുണ്ടായത്. പ്രവാസി പദ്ധതികളുടെ ഭാവി തുലാസിലായതോടെ പ്രവാസികൾ വലിയ ആശങ്കയിലാണെന്നും, എൽ ഡി എഫ് കാലത്തെ പദ്ധതികൾ വെട്ടിക്കുറച്ച സർക്കാരിന്റെ അനാവശ്യ പിടിവാശികളും സമീപനവും തിരുത്തണമെന്നും തിരൂരിൽ കേരള പ്രവാസി […]
Read more

സിപിഎമ്മിന്‍റെ നീക്കം പാളി; പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള ആവശ്യം സ്പീക്കര്‍ നിരസിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചു. കെ.എൻ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്. പ്രതിപക്ഷ ഉപനേതാവില്‍ തര്‍ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്‍ പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎം ആവശ്യം സ്പീക്കര്‍ തള്ളിയത് . പിഎസി ചെയർമാൻ കെഎൻ ബാലഗോപാലിന് അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്കിൽ ആണ് മുറി നൽകുക.
Read more

Recent News