ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം. മുല്ലപ്പെരിയാർ ഷട്ടർ തുറന്ന ദിവസമാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘം ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ വനം വകുപ്പിൻറെയോ പൊലീസിൻ്റെയോ അനുമതി വാങ്ങാതെയാണ് തമിഴ്നാട് പകർത്തിയത്.
മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം
