Category: kerala

പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ 102 സീറ്റുകൾ നേടിയതിന്റെ പശ്ചാത്തലത്തിൽ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുകയാണെന്ന് വി.ഡി. സതീശൻ അറിയിച്ചു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. വിജയത്തിന്റെ ആഹ്ലാദ നിമിഷങ്ങളിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മാത്രമല്ല നേതൃസ്ഥാനത്തെ ചൊല്ലി പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും അത്തരം […]
Read more

മുഖ്യമന്ത്രി തർക്കം; ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സിക്ക്

ഡൽഹി: മുഖ്യമന്ത്രി തർക്കം, ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സി വേണുഗോപാലിന്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം കെ രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയ എംപിമാരുടെ പിന്തുണ കെ സി വേണുഗോപാലിനായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂല തരം​ഗമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്. കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു . എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ […]
Read more

പ്രകടനവും ഫ്ലെക്സ് യുദ്ധവും നടത്തുന്നതിൽ നിന്നും പ്രവർത്തകർ പിന്തിരിയണം;എം വിൻസെന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട ശക്തിപ്രകടനവും, ഫ്ലെക്സ് യുദ്ധവും നടത്തുന്നതിൽ നിന്നും പ്രവർത്തകർ പിന്തിരിയണമെന്ന് നിയുക്ത എംഎൽഎ എം വിൻസെന്റ്. വിജയത്തിന്റെ നിറം കെടുത്തുന്ന തരത്തിൽ കോൺഗ്രസിൽ ഒന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ എല്ലാരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കും. മന്ത്രിസ്ഥാനമോ മറ്റു സ്ഥാനമാനങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്നും എം വിൻസെന്റ് പറ‍ഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നത് വൈകിയില്ലെന്നും എഐസിസി നിരീക്ഷകരോട് തന്റെ അഭിപ്രായം പറഞ്ഞു റോഡിൽ വ്യക്തമാക്കേണ്ട സാഹചര്യമില്ലെന്നും എം വിൻസെന്റ് പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾക്കിടെ ഫ്ലെക്സ് […]
Read more

എഐ ക്യാമറ പിഴയടക്കാത്തവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനം

കൊച്ചി: പിഴ തുക പകുതിയായി കുറച്ച് കേസുകൾ അവസാനിപ്പിക്കാൻ ഇ-ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നൽകിയിരുന്നെങ്കിലും, എഐ ക്യാമറ വഴി നിയമ ലംഘനം കണ്ടെത്തി പിഴ ലഭിച്ചവരിൽ പകുതിയിലധികം ആളുകൾ ഇത് പ്രയോജനപ്പെടുത്തിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്. ഇത്രയും വലിയ ഇളവ് നൽകിയിട്ടും പിഴ അടയ്ക്കാൻ തയ്യാറാകാത്തവരുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ബ്ലാക്ക് ലിസ്റ്റിലായാൽ […]
Read more

സതീശൻ ഏതറ്റം വരെ പോകുമെന്നറിയാൻ നേതൃത്വം: നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും കാണാൻ ഹൈക്കമാൻഡ്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്കും കൂട്ടമായും ചർച്ച നടത്താൻ ഹൈക്കമാൻഡ്. കെസി വേണുഗോപാലുമായും നേതൃത്വം പ്രത്യേകം കൂടിക്കാഴ്ച നടത്തും. ദീപ ദാസ്മുൻഷിയും അവസാന വട്ട ചർച്ചകളിലിരിക്കും. അതേസമയം, ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി കെസിയെ തീരുമാനിച്ചാൽ ഘടകകക്ഷികളും അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കെസി പക്ഷം. ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷവും ഘടകകക്ഷികൾ മുൻ നിലപാടിൽ ഉറച്ചു നിൽക്കില്ലെന്ന പ്രതീക്ഷയിൽ കൂടിയാണ് കെസി ക്യാമ്പ്. ഘടകക്ഷികളുടേത് പൊതുവികാരം കണക്കിലെടുത്തുള്ള താൽക്കാലിക നിലപാട് ആണെന്നും കെസി പക്ഷം വ്യാഖ്യാനിക്കുന്നു. എംഎൽഎമാരിലെ […]
Read more

മുഖ്യമന്ത്രി ചർച്ചയിൽ തന്റെ പേര് വിട്ട് പോയി : കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചകളിൽ തന്റെ പേര് പരാമർശിക്കപ്പെടാത്തതിനെതിരെ പരോക്ഷ പ്രതികരണവുമായി കെ മുരളീധരൻ. “മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന്” പറഞ്ഞ മുരളീധരൻ, പാർട്ടിക്കുള്ളിൽ നടക്കുന്ന നേതൃത്വ ചർച്ചകളിൽ തനിക്കുള്ള പിന്തുണയും രാഷ്ട്രീയ അനുഭവവും അവഗണിക്കാനാകില്ലെന്ന സൂചനയാണ് നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യൻ നാഷ്ണൽകോൺ​ഗ്രസ്സിനകത്ത് മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമായിരിക്കെയാണ് മുരളീധരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. കെ സി വേണു​ഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പ്രധാനമായി ഉയർന്നുവരുമ്പോൾ, മുതിർന്ന നേതാവായ […]
Read more

അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ വിനോദിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. പോലീസ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതി വിനോദ്. ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി […]
Read more

വേനൽ മഴ: സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിരിക്കുന്നത്. മെയ് 12 വരെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വേനൽ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മധ്യ, തെക്കൻ കേരളത്തിലാണ് മഴ ശക്തമാകാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇവിടെ […]
Read more

മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു, ‘; പ്രതിഭക്കെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അവസരം കിട്ടിയപ്പോൾ ജനം വെച്ചുതാങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കായംകുളത്തെ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കിയായിരുന്നു പ്രതിഭയുടെ പ്രതികരണം. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് യു പ്രതിഭ പറഞ്ഞത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും […]
Read more

വി ഡി സതീശനെ കണ്ട് എഡിജിപി എച്ച് വെങ്കിടേഷ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നതിനിടെ വി ഡി സതീശനെ കണ്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയ എഡിജിപി വി ഡി സതീശനുമായി അഞ്ച് മിനിറ്റ് നേരത്തെ കൂടിക്കാഴ്ചയാണ് നടത്തിയത്. അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ കെസി വേണു ഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിങ്ങനെ നേതാക്കള്‍ക്കായി അണികള്‍ പരസ്യമായി ചേരി തിരിഞ്ഞ് പിന്തുണ അറിയിക്കുന്ന പശ്ചാത്തലത്തിലാണ് എഡിജി നേരിട്ട് വി ഡി സതീശനെ കാണാനെത്തിയത്. തിരുവനന്തപുരത്തുളള […]
Read more

Recent News