Category: kerala

KPCC അധ്യക്ഷനെതിരേ പ്രകോപന മുദ്രാവാക്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിൽ ഡൽഹിയിൽ അരങ്ങേറിയത് നടക്കിയമായ സംഭവങ്ങൾ. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ നേതാക്കളിൽ ചിലർക്കെതിരേ അണികൾക്കിടയിൽനിന്നുണ്ടായ രോഷപ്രകടനമാണ് ഇപ്പോൾ കോൺഗ്രസിലെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നത്. വി.ഡി സതീശൻ അനൂകൂലികൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. കേന്ദ്ര നേതൃത്വത്തിന്റെ വിളി വന്നതിനെത്തുടർന്നാണ് വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയത്. ഇന്ന് നടക്കുന്ന നിർണായക യോഗങ്ങളിൽ […]
Read more

മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്ന്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇതുവരെ ധാരണയിൽ എത്താത്ത വേളയിൽ വീണ്ടും ഇക്കാര്യത്തിൽ നിലപാട് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ .ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വന്നാൽ വളരെ സന്തോഷമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരും യോഗ്യരാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. മുഖ്യമന്ത്രി കാര്യത്തിൽ ആരെന്ന തീരുമാനം ഹൈക്കമാൻഡ് ആയിരിക്കും എടുക്കുകയെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.
Read more

അണികളെ നേതാക്കൾ നിയന്ത്രിക്കണം’; അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് UDF കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്തുകൂടാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണിത്. വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം. വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് […]
Read more

ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് കീറിയത് ഇടതുപക്ഷക്കാരനായിരിക്കും: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അത് ചെയ്യില്ല. പ്രശ്‌നം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചെയ്ത ആരെങ്കിലുമായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ അനുകൂലികള്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല. ഒരു കോണ്‍ഗ്രസുകാരനും ചെയ്യില്ല. അല്ലെങ്കില്‍ അത് തിരിച്ചറിഞ്ഞുകാണില്ല. ആവേശത്തില്‍ ചെയ്തതാവാം. അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ലെന്നും ചാണ്ടി […]
Read more

ഇടുക്കിയില്‍ വിവാഹ സൽക്കാരത്തിനിടെ സംഘര്‍ഷം; എട്ട് പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണം വിളമ്പി. അവസാന സമയത്താണ് വരന്റെ സഹോദരിയും ഭര്‍ത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഇവര്‍ ഇരുന്നത് കേറ്ററിംഗ് ജീവനക്കാര്‍ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റുമാണ്. സമീപത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാര്‍ പറഞ്ഞതാണ് പ്രശ്‌നത്തിന്റെ തുടക്കം. […]
Read more

മുഖ്യമന്ത്രി ചർച്ച; 4 മണിക്ക് ഖർഗെയുടെ വസതിയിൽ നിര്‍ണായക യോഗം നടക്കും

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുകയാണ്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കും. നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് ഹൈക്കമാൻഡ് സമയം അനുവദിച്ചു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇന്നലെ രാത്രി തന്നെ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഡൽഹിയിൽ എത്തിയിരുന്നു. കേരള […]
Read more

തിരഞ്ഞെടുപ്പ് അവലോകനം: പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. പിണറായി വിജയനായി കേരള ഹൗസിലെ 204 ആം നമ്പർ മുറി ഒഴിച്ചിട്ട് അധികൃതർ. പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതും പരിഗണനയിൽ. കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് കേരള ഹൗസ് അധികൃതരെ അറിയിച്ചു. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ചചെയ്യാൻ നാളെ മുതൽ സിപിഐഎം തുടർച്ചയായ 5 ദിവസം നേതൃയോഗങ്ങൾ ചേരും. നാളെയും മറ്റന്നാളും പോളിറ്റ് ബ്യൂറോ യോഗമാണ് […]
Read more

അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ്: നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍

കൊച്ചി: അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് രൂപം നല്‍കും. ഡോക്ടേഴ്‌സിന്റെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതില്‍ പരിശോധന നടക്കുന്നു. ജഡ്ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. നജീബിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. നജീബ് രാജ്യം വിട്ടു […]
Read more

തെരഞ്ഞെടുപ്പിലെ തോൽവി അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കാനൊരുങ്ങി സിപിഐ

കൊല്ലം: പാർട്ടിക്ക് ആധിപത്യമുണ്ടായിരുന്ന സീറ്റുകളിലുണ്ടായ പരാജയം അന്വേഷിക്കാൻ സി.പിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. ചിറയൻകീഴ്, ചടയമംഗലം, ചാത്തന്നൂർ, വൈക്കം, പീരുമേട്, നാദാപുരം എന്നിവിടങ്ങളിലെ കനത്ത തോൽവിയാണ് സംസ്ഥാനനേതൃത്വം അന്വേഷിക്കുന്നത്. തോൽവി സംബന്ധിച്ച് അന്വേഷണം വേണമെന്ന് മുതിർന്ന നേതാവ് സി.എൻ ചന്ദ്രൻ സംസ്ഥാനനേതൃയോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ചാത്തന്നൂർ സീറ്റിൽ ബിജെപി ജയിച്ചത് അതീവഗൗരവത്തോടെ കാണണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയുടെ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ വേണ്ട വിധം നടന്നില്ലെന്ന് കാട്ടി സംസ്ഥാനനേതൃത്വത്തിന് പരാതി പോയിട്ടുണ്ട്. പീരുമേടൊഴികെയുള്ള മണ്ഡലങ്ങളിൽ, തോൽവിയുടെ സൂചനപോലും […]
Read more

വി ഡിക്കായി കച്ചകെട്ടി ലീഗ്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനായുള്ള ലീ​ഗിന്റെ നീക്കം തുടരുന്നു. സതീശനായി ഉറച്ച നീക്കങ്ങൾ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. അതേസമയം, സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്. സാദിഖലി തങ്ങളുടെ നിർദേശ പ്രകാരം ഇടി മുഹമ്മദ് ബഷീർ എംപി ദേശീയ നേതാക്കളുമായി […]
Read more

Recent News