മുഖ്യമന്ത്രി ചർച്ച; 4 മണിക്ക് ഖർഗെയുടെ വസതിയിൽ നിര്‍ണായക യോഗം നടക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുകയാണ്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കും. നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് ഹൈക്കമാൻഡ് സമയം അനുവദിച്ചു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഇന്നലെ രാത്രി തന്നെ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഡൽഹിയിൽ എത്തിയിരുന്നു. കേരള ഹൗസിൽ എത്തിയ വി.ഡി സതീശന് വൻ സ്വീകരണമായിരുന്നു പ്രവർത്തകർ നൽകിയത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തിയിരുന്നു. 63 എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചതായാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പാർട്ടിയിലെ സ്വാധീനവും കെ.സി വേണുഗോപാലിന് അനുകൂല ഘടകമണ്. അതേസമയം, കഴിഞ്ഞ അഞ്ച് വർഷം സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ വി.ഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രി പദത്തിന് അർഹനെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ പിന്തുണയും സതീശനുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News