രാഹുലിനെതിരെ ബിജെപി

ഷിക്കാഗോ: അമേരിക്കയിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് രാഹുൽ പറഞ്ഞത് ‘സേക്രഡ്’ എന്ന വാക്കാണ്. എന്നാൽ ബിജെപി നേതാവ് അത് ‘സിക്ക്’ എന്ന് വ്യാഖ്യാനിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഷിക്കാഗോ സർവകലാശാലയിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷം എന്തുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നില്ലെന്ന ചോദ്യത്തിന്, ഇന്ത്യൻ ജനാധിപത്യം തനിക്ക് പവിത്രമാണെന്നും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം […]

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി

കൊല്ലം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ. ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി. മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. നേരിട്ട് ഹാജരാകാനാണ് നിർദേശം. കെപിസിസി ജനറൽ സെക്രട്ടറി കെ. പി ശ്രീകുമാറിന്‍റെ പരാതിയിലാണ് നടപടി. ക്രിമിനൽ മാനനഷ്ട കേസാണ് ശ്രീലേഖയ്ക്കെതിരെ ശ്രീകുമാർ പരാതി ഫയൽ ചെയ്തത്. ഒക്ടോബർ 14ന് പുനലൂരിൽ വെച്ചാണ് ശ്രീലേഖ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ […]

രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകണമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമമെങ്കിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് രാഷ്ട്രീയം കളിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഒരിക്കലും ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല. കാരണം, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയും ഒപ്പം 140 കോടി ഇന്ത്യക്കാരുമുണ്ട്. 2014-ല്‍ തോറ്റു. 2019-ല്‍ ജനങ്ങള്‍ തോല്‍പ്പിച്ചു. 2024-ല്‍ നുണപ്രചാരണം നടത്തിയിട്ടും […]

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ വിമർശനവുമായി രാഹുൽ ​ഗാന്ധി

ഛണ്ഡീ​ഗഢ്: മദ്യത്തിന്റെ ഗന്ധവുമായാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പാര്‍ലമെന്റില്‍ എത്തിയതെന്ന ആരോപണമുന്നയിച്ച് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് മുഖ്യമന്ത്രിക്ക് പ്രതിബദ്ധതയില്ലേയെന്നും അദ്ദേഹം ചോദിച്ചു. സംഗ്രൂരില്‍ നടന്ന ‘ഇന്‍സാഫ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം. പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയുന്നതില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഡല്‍ഹിയില്‍ നിന്നാണ് പഞ്ചാബ് ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഹരി സംസ്ഥാനത്തെ പ്രധാന പ്രശ്‌നമായി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിന് സംസ്ഥാനത്തിനകത്തുനിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് […]

പ്രധാനമന്ത്രിക്കെതിരായ രാഹുൽഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടെതെന്നും ആ വാക്ക് രാഹുൽഗാന്ധിക്ക് ഇന്നും അന്യമാണെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു. കൈയിൽ ഭരണഘടനയും പിടിച്ച് കലാപം അഴിച്ചുവിടുന്ന അരാജക വാദിയാണ് രാഹുൽ. മതതീവ്രവാദികൾ മതേതരത്വത്തെ കുറിച്ച് പറയുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയെന്നും കിരൺ റിജിജു പ്രതികരിച്ചു. അരാജകത്വം തുടർന്നാൽ ജനം ബദൽ പ്രതിപക്ഷം തേടുമെന്ന് ഗൗരവ് ഭാട്യ എംപിയും പറഞ്ഞു. പുറത്ത് വെല്ലുവിളി നടത്താതെ […]

നേഹ ബോറയുടെ പഴയ വീഡിയോ വീണ്ടും ചർച്ചയിൽ! ബിജെപിയുടെ വിമർശനം

ഡൽഹി: രാഹുൽ ഗാന്ധിയുടെ ‘പോസ്റ്റർ ഗേൾ’ എന്ന് വിശേഷിപ്പിച്ച് എഐഎസ്എ നേതാവ് നേഹ ബോറയ്ക്കെതിരെ ബിജെപി. നേഹയുടെ പഴയ വീഡിയോ പുറത്തുവിട്ടാണ് ബിജെപി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്സ്ത്രീ കളുടെ സുരക്ഷയും ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥയും സംബന്ധിച്ച് നേഹ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണം ക്ഷേത്രങ്ങൾക്കുള്ളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നും പുരോഹിതന്മാർക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഗൗരവമായി കാണണമെന്നും കത്വ, ഉന്നാവോ സംഭവങ്ങൾ ചൂണ്ടിക്കാട്ടി നേഹ വീഡിയോയിൽ പ്രതികരിച്ചിരുന്നു. നേഹയുടെ പരാമർശങ്ങൾ ഹിന്ദുവിരുദ്ധമാണെന്നാണ് ബിജെപി ദേശീയ വക്താവ് പ്രദീപ് […]

രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോകുന്നു; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോകുന്നുവെന്ന ആരോപണവുമായി ബിജെപി. ഈ മാസം 16 നും 19 നും ഇടയിൽ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകാൻ പദ്ധതിയിടുന്നതായും ഇത് അരാജകവാദികൾക്കൊപ്പമുള്ള മറ്റൊരു അവധി ആഘോഷമാണെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കഴിഞ്ഞ മാസം തായ്‌ലൻഡ് സന്ദർശിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിയുടെ വിദേശ ബന്ധവും വിദേശ സന്ദർശനവും അടക്കം കോൺഗ്രസിനും ബിജെപിക്കുമിടയിൽ ആരോപണ പ്രത്യാരോപണത്തിന് […]

വോട്ടർ പട്ടിക വിവാദം; രാഹുൽ രംഗത്ത്

ഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് BJPക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ നടക്കുന്ന ‘ചലോ ഡൽഹി’ മാർച്ചിൽ പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. വോട്ടർ പട്ടികയിൽ നിന്ന് അർഹരായവരുടെ പേരുകൾ നീക്കം ചെയ്തെന്ന ആരോപണമാണ് പ്രതിഷേധത്തിന് പിന്നിൽ. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് ഈ പോരാട്ടമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പൊലീസിനെയോ ലാത്തിച്ചാർജിനെയോ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഉയർത്തി. അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് […]

ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയെന്ന് പരാതി; രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ്

ഡൽഹി: സുപ്രീംകോടതി പരിസരത്തെ പ്രതിഷേധ മാർച്ചിനിടെ ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിട്ടെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ഒക്ടോബർ 12ന് പ്രതിപക്ഷ നേതാക്കൾ നടത്തിയ മാർച്ചിനിടെയാണ് സംഭവം നടന്നതെന്നാണ് ഹർജിയിലെ ആരോപണം. അന്ന് താൻ 11 ആഴ്ചയും മൂന്ന് ദിവസവും ഗർഭിണിയായിരുന്നുവെന്നും രാഹുൽ ഗാന്ധി തള്ളിയതിനെ തുടർന്ന് വീണുവെന്നും മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു. വീഴ്ചയിൽ ഫോൺ തകരുകയും മൈക്രോഫോണിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഹർജിയിൽ […]

വോട്ട് ചോരി’ ആരോപണം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഡൽഹി : തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ‘വോട്ട് ചോരി’ ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി. അദ്ദേഹം രാജിവെക്കണമെന്നും ആരോപണങ്ങൾക്ക് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാൻ സഹായിക്കണമെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. വോട്ടർ പട്ടിക പരിഷ്കരണമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുമായി ബന്ധപ്പെട്ടാണ് വിവാദം ശക്തമായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിലും വോട്ടർ പട്ടികയിലെ മാറ്റങ്ങളിലും ക്രമക്കേടുകൾ നടന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ, ഇത്തരം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്രമങ്ങളെയും വിശ്വാസ്യതയെയും ചുറ്റിപ്പറ്റിയുള്ള […]