ഡൽഹി: രാഹുൽ ഗാന്ധിയുടെ ‘പോസ്റ്റർ ഗേൾ’ എന്ന് വിശേഷിപ്പിച്ച് എഐഎസ്എ നേതാവ് നേഹ ബോറയ്ക്കെതിരെ ബിജെപി. നേഹയുടെ പഴയ വീഡിയോ പുറത്തുവിട്ടാണ് ബിജെപി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്സ്ത്രീ കളുടെ സുരക്ഷയും ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥയും സംബന്ധിച്ച് നേഹ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണം ക്ഷേത്രങ്ങൾക്കുള്ളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നും പുരോഹിതന്മാർക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഗൗരവമായി കാണണമെന്നും കത്വ, ഉന്നാവോ സംഭവങ്ങൾ ചൂണ്ടിക്കാട്ടി നേഹ വീഡിയോയിൽ പ്രതികരിച്ചിരുന്നു. നേഹയുടെ പരാമർശങ്ങൾ ഹിന്ദുവിരുദ്ധമാണെന്നാണ് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയുടെ ആരോപണം. രാഹുൽ ഗാന്ധിയുടെ മുൻ പരാമർശങ്ങളുമായി ബന്ധിപ്പിച്ചും ബിജെപി വിമർശനം ഉന്നയിച്ചു പഴയ വീഡിയോ വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുകയാണ്.
Post Views: 8



