Category: kerala

പുതിയ ഹൈവേ നിയമങ്ങൾ ഇന്ന്മുതൽ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് UPI പേയ്മെന്റ്

കൊച്ചി: പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇത്പ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവരുടെ പക്കൽ നിന്ന് ഇന്ന് മുതൽ പണമായി ടോൾ സ്വീകരിക്കില്ല. യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. തിരക്കുകൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കം. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട […]
Read more

സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം

കൊച്ചി: ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒപ്പം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയും പരിഗണിക്കുന്നുണ്ട്. അതിജീവിതയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് രഞ്ജിത്തിന്‍റെ വാദം. ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്കെതിരെ ആരോപണവുമായി സംവിധായകൻ രഞ്ജിത്. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ വിമ‍ർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് […]
Read more

ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും. ഭരണത്തുടർച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. 80ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. തരംഗമെങ്കിൽ 100ലേക്ക് എത്തുമെന്നുമാണ് വിലയിരുത്തൽ. അതേസമയം, ചുരുങ്ങിയത് മൂന്ന് സീറ്റുകളാണ് എൻഡിഎ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. വിജയസാധ്യത പരിശോധിക്കുമ്പോൾ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകിയ കണക്ക് പരിശോധിക്കും. 80 സീറ്റിന് മുകളിൽ നേടി അധികാര തുടർച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ഉയർന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്ന […]
Read more

വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വളരേ ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും പൊള്ളുന്ന വേനൽ ചൂടും വകവെക്കാതെ പ്രവർത്തനം നടത്തിയ രഷ്ട്രീയ പ്രവർത്തകരുടെ ആവേശത്തെയും അദ്ദേഹം പ്രശംസിച്ചു. കടുത്ത വെയിലും ചൂടും സഹിച്ച് പോളിങ് ബൂത്തിൽ എത്തിയ […]
Read more

മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി

മാനന്തവാടി: വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിങ് ഓഫീസറെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കി. മാനന്തവാടി ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയവരോട് താമരക്ക് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി. വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിന്നിരുന്ന വോട്ടർമാരോടും ബൂത്തിനകത്തെത്തിയ പ്രായമായവരോടും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉടൻ തന്നെ തെരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ […]
Read more

പട്ടാമ്പിയിൽ ബൂത്തിൽ കയറി വോട്ട് പിടിക്കാൻ ശ്രമിച്ചു : എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതി

പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്‌തദാനം നൽകുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥാനാർഥി മുഹമ്മദ് മുഹ്സിനോട് ബൂത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും പിന്നീട് പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചുവിടുകയും […]
Read more

പോളിങ് സ്റ്റേഷന് മുന്നിൽ ലോറികൾ നിർത്തിയിട്ടു ; തടസ്സം മൂലം വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി

അരൂർ: കോടംതുരുത്ത് വിവി എച്ച്എസ്എസ് സ്കൂളിലെ പോളിങ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ലോറികൾ നിർത്തിയിട്ടത് കാരണം വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി. 111,112 എന്നീ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടർമാരാണ് ഇത് കാരണം ദുരിതത്തിലായത്. മണിക്കൂറുകളോളം വഴി അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. വോട്ടിങ് ബൂത്തിന്റെ തെക്കുവശത്തുള്ള ഗേറ്റ് തുറന്നാൽ വോട്ടർമാർക്ക് പ്രവേശനം എളുപ്പമാകുമെന്ന് പാർട്ടി പ്രവർത്തകർ അറിയിച്ചെങ്കിലും ക്ലസ്റ്റർ ഓഫീസർ ഇതിനു തയ്യാറായില്ല. ഒരു പോളിംഗ് സ്റ്റേഷനിൽ ഒരു ഗേറ്റ് മാത്രമേ അനുവദിക്കാവൂ എന്ന് പറഞ്ഞതോടെ തർക്കം രൂക്ഷമായി. […]
Read more

ഇടതു കൈവിരലില്‍ മുറിവ്; വോട്ട് നിഷേധിച്ച് പ്രിസൈഡിങ് ഓഫീസര്‍ : അവസാനം വോട്ട് ചെയ്ത് അക്ഷയ

തൃശ്ശൂർ: ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളിലാണ് സംഭവം. പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയതോടെ, യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഒരു മണിയോടെയാണ് കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ വോട്ട് ചെയ്യാനെത്തിയത്. കൈ വിരലില്‍ സ്റ്റിച്ചിട്ട നിലയിലായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാല്‍ വിരല്‍ കെട്ടിവെച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു. മുറിവ് അഴിച്ചു കാണിക്കണമെന്നായിരുന്നു ആവശ്യം. […]
Read more

വോട്ടിങ് ദിനത്തിൽ കൊല്ലത്ത് റെയിൽവേ സിഗ്നൽ നിലച്ചു

കൊല്ലം: വോട്ടിങ് ദിനത്തിൽ റെയിൽവേ സിഗ്നൽ നിലച്ചു. കൊല്ലത്ത്‌ ട്രയിനുകൾ 2 മണിക്കൂറിലധികമായി പിടിച്ചിു. കൊല്ലം – പരവൂർ റൂട്ടിലാണ് പ്രശ്നം ഉണ്ടായത്. ട്രെയിൻ കടന്ന് പോകാൻ റൈറ്റ് സിഗ്നൽ നൽകുന്ന ബ്ലോക്ക് ഇൻസ്ട്രുമെന്റിന് തകരാറ് സംഭവിച്ചതാണ് കാരണം. ഉച്ചയ്ക്ക് 11.42ന് കൊല്ലത്ത് നിന്നും പുറപ്പെടേണ്ട ട്രെയിൻ മൂന്ന് മണിക്കാണ് കൊല്ലത്തുനിന്നും യാത്ര ആരംഭിച്ചത്.
Read more

നവവധുവായി വോട്ട് രേഖപ്പെടുത്തി നന്ദന

തൃശ്ശൂർ: നവവധുവായി വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തുകയായിരുന്നു നന്ദന. തൃശ്ശൂർ തളിക്കുളം പുളിയംതുരുത്ത് കാര്യാട്ട് ബിന്ദു സുകുമാരൻ ദമ്പതികളുടെ മകൾ നന്ദനയുടെ വിവാഹ ദിനത്തിലായിരുന്നു വോട്ടിങ്. ചെന്ത്രാപ്പിന്നി കല്ലപ്പറമ്പിൽ ലിജീഷാണ് നന്ദനയുടെ വരൻ. കുടുംബ ക്ഷേത്രത്തിൽ രാവിലെ നടന്ന മിന്നുകെട്ടിനു ശേഷം വിവാഹ വേഷത്തിൽ തന്നെ പങ്കാളിയോടൊപ്പം പത്താം കല്ല് സി.എം.എസ് യുപി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു നന്ദന.
Read more

Recent News