Category: kerala

പാലക്കാട് വോട്ടർമാർക്ക് പണം നൽകി ബിജെപി പ്രവർത്തകർ; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്ത് വിട്ടു. കണ്ണാടി പ‍ഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് […]
Read more

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം; കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്

കൊച്ചി: വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയെ സമീപിച്ചു. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്. യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജാമ്യം നൽകണമെന്ന് ആവശ്യവുമായി രഞ്ജിത്തിൻ്റെ അഭിഭാഷകനാണ് കോടതിയിൽ എത്തിയിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് […]
Read more

ഭാര്യയുടെ ചിത്രമുപയോ​ഗിച്ച് അപവാദ പ്രചരണം നടത്തുന്നു: പരാതിയുമായി എംബി രാജേഷ്

പാലക്കാട്: തന്റെ ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി എം. ബി. രാജേഷ്. സാമൂഹിക മാധ്യമങ്ങളിൽ പരിധിവിട്ട വ്യക്തിഹത്യയാണ് നടക്കുന്നത്. സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാൻ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണ് രാജേഷ്. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കും എന്നും, കുടുംബത്തെ വേട്ടയാടുമ്പോൾ ഇതല്ലാതെ വേറെ വഴിയില്ല എന്നും രാജേഷ് പറയുന്നു.
Read more

എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഭരണ നിര്‍വഹണ ചുമതല ദേവസ്വം ബോര്‍ഡിന്: ഹൈക്കോടതി

കൊച്ചി: ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന ക്യാംപയിനിന്റെ ഭാഗമായി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ നിക്ഷിപ്തമാണെന്ന് ഹൈക്കോടതി. എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ സ്വത്ത് മുഴുവന്‍ കൈകാര്യം ചെയ്യേണ്ടത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണെന്നും രണ്ടംഗ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ കൈവശമുള്ള 1.18 ഏക്കര്‍ ഭൂമിയുടേയുള്‍പ്പെടെ ഭരണനിര്‍വഹണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ആണെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. […]
Read more

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” യൂട്യൂബിൽ 101 മില്യൺ കാഴ്ചക്കാരെയും നേടി ആഗോള തലത്തിൽ ട്രെൻഡിങ് തുടരുന്നു. 101 മില്യൺ കാഴ്ചക്കാരെ പിന്നിട്ടതിനൊപ്പം തന്നെ ഈ ഗാനം 1.3 മില്യൺ ലൈക്കും യൂട്യൂബിൽ നിന്ന് നേടിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് […]
Read more

ആര്യയ്‍ക്കൊപ്പം മഞ്ജു വാര്യര്‍; സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘മിസ്റ്റര്‍ എക്സ്’ 17 ന്

സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ്ചിത്രം മിസ്റ്റർ എക്സ് ഏപ്രിൽ പതിനേഴിന് കേരളത്തിലെ തിയറ്ററുകളിലെത്തുന്നു. മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ വിനീത് ജെയിൻ, എസ് ലക്ഷ്മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. വിഷ്ണു വിശാലിന്‍റെ ഹിറ്റ് ചിത്രമായ എഫ്ഐആറിനു ശേഷം മനു ആനന്ദ് […]
Read more

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലാണ്സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം ശമ്പളത്തോടു […]
Read more

ശബ്ദത്തിന് പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഗായിക സുജാത

ചെന്നൈ: മലയാളികൾക്ക് വളരെ പ്രിയങ്കരിയായ പാട്ടുകാരിയാണ് സുജാത. നടൻ മോഹൻലാൽ നായകനായെത്തിയ ഏയ് ഓട്ടോ എന്ന സിനിമയിലെ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് സുജാത മലയാളത്തിൽ രംഗപ്രവേശനം ചെയ്യുന്നത്. തുടർന്ന് തമിഴ്, കന്നഡ,ഹിന്ദി,തെലുങ്ക് ഭാഷകളിലും ഒരുപാട് ഗാനങ്ങൾ ആലപിച്ചു. എന്നാൽ കുറച്ചു വർഷങ്ങളായി വേദികളിൽനിന്നും പിന്നണി ഗാനരംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു സുജാത. എന്നാൽ ഇപ്പോൾ അതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുജാത. തന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണെന്നു താൻ പാട്ടിൽനിന്നും വിട്ടുനിന്നതെന്നാണ് സുജാത പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന […]
Read more

അതിജീവിതയുടെ പേര് വെളിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കൊച്ചി: ലൈംഗികാതിക്രമ കേസിലെ അതിജീവതയുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വദേശി ആയ ജിനു കുഞ്ഞിമോൻ (39) ആണ് അറസ്റ്റിലായത്. ഇയാൾ തന്റെ യുട്യൂബ് ,ഫെയിസ് ബുക്ക് അക്കൗണ്ടുകളിലൂടെ ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ പേരും മറ്റു പ്രധാന വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചു.എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരിയുടെ വിവരങ്ങളാണ് ഇയാൾ പുറത്തുവിട്ടത്.ഇത്തരത്തിൽ അതിജീവിതയുടെ വിവരങ്ങൾ […]
Read more

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി

എറണാകുളം: തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. കേന്ദ്ര സേനയെ വിന്യസിക്കണം, വ്യാജ വോട്ട് തടയണം,അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ഹർജികളാണ് ഹൈക്കോടതി തീർപ്പാക്കിയത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വിവിധ സ്ഥാനാർത്ഥികളും പോളിങ് ഏജന്റുമാരും ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ പൊതുവായ ഉത്തരവ് ഇറക്കിയാണ് ഹൈക്കോടതി ഹർജികളിൽ തീരുമാനം ഉണ്ടാക്കിയത്. മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിറക്കിയത്. പ്രശ്നബാധിത വോട്ടിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഉണ്ടെന്ന […]
Read more

Recent News