Category: kerala

രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചു എന്ന് ചെറിയാൻ ഫിലിപ്പ്, സോഷ്യൽ മീഡിയയിൽ, ട്രോൾ മഴ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചു എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ന്യൂഡൽഹിയെ മുൾമുനയിലാക്കി കേന്ദ്ര സ‍ർക്കാരിനെ വിറപ്പിച്ച സിജെപിയെ കുറിച്ച് ഒന്നും പറയാതെയുള്ള ചെറിയാൻ ഫിലിപ്പിന്‍റെ പോസ്റ്റിനെതിരെ കമന്‍റിൽ വ്യാപക ട്രോളുകളും നിറയുന്നുണ്ട്.
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ. സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണമെന്നും അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്ന് കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ […]
Read more

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര വിശദീകരണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് കാർഡ് വിതരണം പുനരാരംഭിച്ചിട്ടുമുണ്ട്. എന്നാൽ നിലവിൽ ഉപയോഗിച്ച് വരുന്ന വാലീഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള […]
Read more

‘യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റെന്ന് പിണറായി പറയും’; എംഎൽഎ സ്ഥാനമടക്കം രാജിവെക്കണമെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമർശം തള്ളി ബജെപി നേതാവ് ഷോൺ ജോർജ്. യഥാർത്ഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്നും ഷോൺ ജോർജ് പരിഹസിച്ചു. രാഷ്ട്രീയ ധാർമികതയുണ്ട് എന്ന് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുത്തുന്നുണ്ടെങ്കിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎമ്മും എൽഡിഎഫും തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. “പിണറായി വിജയനാണ് പ്രതിയെന്ന് മുമ്പും ഞങ്ങൾ പറഞ്ഞിരുന്നു. […]
Read more

ഡോ റാമിന്റെ അറസ്റ്റിലെ വീഴ്ച: പൊലീസ് ഉദ്യോഗസ്ഥർക്ക് വിമർശനം; ചുമതല ഓര്‍മിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ എം കെ റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ കുടഞ്ഞ് ഹൈക്കോടതി. റാമിന്റെ അറസ്റ്റില്‍ മാത്രം എങ്ങനെ വീഴ്ച സംഭവിച്ചുവെന്ന് ഡിവൈഎസ്പിയോട് കോടതി ചോദിച്ചു. വെറുതെ അച്ചടക്കനടപടി വിളിച്ചുവരുത്തരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ സുധീര്‍ കല്ലനെ അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദ്യങ്ങളും ശകാരങ്ങളും ഉയര്‍ത്തിയത്. ‘സുധീര്‍ കല്ലന്‍ ഡിവൈഎസ്പി […]
Read more

പൊലീസില്‍ വന്‍ അഴിച്ചുപണി: 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണ മാറ്റത്തിന്റെ ഭാഗമായാണ് അഴിച്ചുപണി. അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഐപിഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എഡിജിപി, ഐജി, ഡിഐജി തലത്തിലായിരുന്നു മാറ്റങ്ങള്‍. എന്നാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പദവികളില്‍ മാറ്റമുണ്ടായിരുന്നില്ല. ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോംഗ് എന്ന പേരിൽ പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രധാന ആകർഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ് എന്നതാണ്. നേരത്തെ, സൂര്യയുടെ ജന്മദിനം പ്രമാണിച്ച് ജൂലൈ 23 ന് ഗാനത്തിൻ്റെ പ്രമോ വീഡിയോ റിലീസ് ചെയ്തിരുന്നു. ഇപ്പൊൾ ഗാനത്തിൻ്റെ പൂർണമായ പതിപ്പ് ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് […]
Read more

സിപിഐഎം പ്രതിഷേധം ഉണ്ടാവുമെന്ന് മുന്നറിയിപ്പ്; ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ

ആലപ്പുഴ: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ ആലപ്പുഴ നഗരസഭയുടെ സ്വീകരണത്തിൽ പങ്കെടുക്കില്ല. സുധാകരൻ ഒഴികെയുള്ള എംഎൽഎമാർ സ്വീകരണം ഏറ്റുവാങ്ങി. സിപിഐഎം പ്രതിഷേധം ഉണ്ടാവുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് തീരുമാനം. ജി സുധാകരന് താക്കീതുമായി സിപിഐഎം നേരത്തെ രംഗത്തിയിരുന്നു. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് താക്കീത് നൽകിയത്. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ […]
Read more

സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കി. പ്രധാനാധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേക്കാണ് നിയമനം. കെ-ടെറ്റ് യോഗ്യത മാനദണ്ഡപ്രകാരം 220 അധ്യാപകർക്കാണ് സ്ഥാനക്കയറ്റം നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സ്ഥാനക്കയറ്റം ലഭിക്കാത്തത് കാരണം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകർ ഇല്ലാത്ത സ്ഥിതിയായിരുന്നു. ഇത് സ്കൂളുകളുടെ പ്രവർത്തനങ്ങൾ തന്നെ താളം തെറ്റിച്ചു. സ്ഥാനക്കയറ്റം ലഭിക്കാതെ അധ്യാപകരും പ്രതിസന്ധിയിലായിരുന്നു. 248 ഓളം സ്കൂളുകളിലായിരുന്നു പ്രധാനാധ്യാപകർ ഇല്ലാതിരുന്നത്. കൂടാതെ പല ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ തസ്തികകളും ഒഴിഞ്ഞു […]
Read more

നെഹ്റു ട്രോഫി ജലമേള; ഓസ്‌കാര്‍ ഇവൻ്റ്സിന് കരാര്‍ നല്‍കാൻ നീക്കം

ആലപ്പുഴ: ഈ വർഷത്തെ നെഹ്രു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കാന്‍ നീക്കം. കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാര്‍ ഇവന്റ്‌സിന് കരാര്‍ നല്‍കാനാണ് ആലോചന. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവന്നത് എന്നതാണ് ആരോപണം. എതിര്‍പ്പ് മറികടന്ന് ഓസ്‌കാര്‍ ഇവന്റ്‌സിന് കരാര്‍ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് കമ്പനി ഒരുക്കിയ വേദിയില്‍ നിന്നായിരുന്നു ഉമാ തോമസിന് വീണ് ഗുരുതരമായി പരിക്കേറ്റത്. […]
Read more

Recent News