ലോക്സഭയിൽ ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷ പ്രതിഷേധം; FCRA ബിൽ ചർച്ച മാറ്റിവെച്ചു
ഡൽഹി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭയിൽ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയതോടെയാണ് ചർച്ച മാറ്റിവെച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കേരളത്തിലെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ വിമർശനം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ 12 മണിവരെ പിരിഞ്ഞു. ബിൽ പരിഗണിക്കാതെ മാറ്റിയത് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദത്തെ തുടർന്നെന്നാണ് സൂചന. ഇന്ന് രാവിലെ മുതൽ പാർലമെന്റ് കവാടത്തിന് മുന്നിൽ […]
Read more

