Category: politics

ജനസംഖ്യ കൂട്ടാൻ തെലങ്കാന; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

വിജയവാഡ: ജനസംഖ്യ കൂട്ടാൻ പ്രഖ്യാപനവുമായി തെലങ്കാന. ആന്ധ്രാപ്രദേശിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ചു . മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയുമാണ് നൽകുക. സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് നടപടി. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്. കുഞ്ഞുങ്ങൾ ജനിച്ച ഉടൻതന്നെ ഈ പണം കുടുംബങ്ങൾക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. […]
Read more

തമിഴ്നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി സി ജോസഫ് വിജയ് തന്നെ കൈകാര്യം ചെയ്യും. മുനിസിപ്പൽ ഭരണം, പൊതുഭരണം, വനിത – യുവജനക്ഷേമം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും കൂടി നിലവിലുണ്ട്‌. ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കെ എ സെങ്കോട്ടയ്യൻ ധന വകുപ്പും കൈകാര്യം ചെയ്യും. ആധവ് അർജുനയ്ക്ക് പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് നിയോ​ഗിച്ചിട്ടുള്ളത്. അരുൺരാജ്‌ – ആരോഗ്യം, പി വെങ്കട്ടരമണൻ – ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സി […]
Read more

38 അംഗ കമ്മിറ്റി; തമിഴ്നാട്ടിലെ തോൽവി പഠിക്കാൻ ഡിഎംകെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ കാരണങ്ങൾ പഠിക്കാനൊരുങ്ങി ഡിഎംകെ. ഇതിനായി 38 അംഗ കമ്മിറ്റിക്ക് ഡിഎംകെ രൂപം നൽകി. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കെ സ്റ്റാലിൻ അറിയിച്ചു. പാർട്ടി പ്രവർത്തകരെ കേട്ട് അവരുടെ കാഴ്ചപ്പാടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സ്റ്റാലിൻ നിർദേശം നൽകിയിട്ടുണ്ട്. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് പഠിച്ച ശേഷം […]
Read more

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും; തിങ്കളാഴ്ച നഗരത്തിൽ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് എത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് എത്തും. 11 മണിക്ക് തിരികെ മടങ്ങും. തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. പാസുമായി […]
Read more

രമേശ് ചെന്നിത്തല മന്ത്രിയാകും; ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും

തിരുവനന്തപുരം: അനുനയനീക്കങ്ങൾക്ക് പിന്നാലെ സമവായം. വിഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല മന്ത്രിയാകും. ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെയായിരിക്കും. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. കെസി വേണു​ഗോപാലും ഇന്ന് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച മറ്റു പേരുകൾ ഈ ഘട്ടത്തിൽ പരി​ഗണിക്കില്ല. ഇന്ന് ഹൈക്കമാൻഡിന് കെപിസിസി അധ്യക്ഷൻ കൊടുക്കുന്ന പട്ടികയിൽ […]
Read more

`തോൽപ്പിച്ചത് പെരുമാറ്റം’; വീണ ജോർജിന് വിമർശനം

പത്തനംതിട്ട: മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി. ആറന്മുളയിൽ തോറ്റതിന് കാരണം പെരുമാറ്റമെന്ന് പത്തനംതിട്ട വിമർശിച്ചു. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ പറഞ്ഞു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ഈഗോയുടെ പേരിൽ ശൈലജ ടീച്ചറെ കുരുതി കൊടുത്തുവെന്നും നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. […]
Read more

മറ്റ് പാർട്ടികളിലേക് പോകേണ്ടവർക്ക് പോകാം; നിലപാട് വ്യക്തമാക്കി മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി മുൻ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് വീണ്ടും കുതിച്ചുയരുമെന്നും, മറ്റ് പാർട്ടികളിലേക്ക് പോകേണ്ടവർക്ക് പോകാമെന്നും മമത പറഞ്ഞു. സ്ഥാനാർത്ഥികളുമായി കാളിഘട്ടിലെ വസതിയിൽവെച്ച് വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ മമത ബാനർജി നിലപാട് വ്യക്തമാക്കി. ആരൊക്കെ പോയാലും താൻ സംഘടന പുനർനിർമിക്കുമെന്നും മമത പറഞ്ഞു. യോഗത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിയും പങ്കെടുത്തു. എന്നോടൊപ്പം നിൽക്കുന്നവർ, തകർന്ന പാർട്ടി […]
Read more

അനുനയ നീക്കം ഫലം കണ്ടെന്ന് സൂചന; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകിയേക്കും?

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ നീക്കം ഫലം കണ്ടെന്ന് സൂചന. ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പ് നൽകിയതോടെ ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഒപ്പമുള്ള നാല് പേരെയും പരി​ഗണിക്കണമെന്നുള്ള നിർദേശവും സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ചെന്നിത്തല മുന്നോട്ട് വെച്ചെന്നാണ് സൂചന. ഐസി ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, അൻവര് സാദത്ത്, ടി ജെ വിനോദ് എന്നിവരുടെ പട്ടിക കൈമാറി. തുടർച്ചയായി രണ്ടാം ദിവസമാണ് സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി കണ്ടത്.
Read more

കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: കെസി വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാൻ വി ഡി സതീശനെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെയെല്ലാം വിഡി സതീശൻ നേരിട്ട് പോയി കണ്ടിരുന്നു. മന്ത്രിസഭ രൂപീകരണത്തിന്‍റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദർശനം.
Read more

ലീ​ഗിന്റെ സഹായമില്ലാതെ തന്നെ വി.ഡി സതീശന് മുഖ്യമന്ത്രിയാകാം: സജി ചെറിയാൻ

പത്തനംതിട്ട: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിം ലീ​ഗിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ. ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി .ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്. ഭൂരിപക്ഷ വർഗീയത വളർത്താൻ ലീഗിനെ ഉപയോഗിച്ചാൽ അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായി […]
Read more

Recent News