വനിതാഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി

ഭുവനേശ്വർ: ഒഡിഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി എം.ബി.എ. വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ അറസ്റ്റിൽ.
ഹോസ്റ്റലിനു സമീപത്തെ പലചരക്ക് കടയുടമ ദീപക് പ്രധാനാണ് അറസ്റ്റിലായത്. ഏപ്രിൽ 24-ന് ഇയാൾ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തതെന്നാണ് വിദ്യാർഥിയുടെ പരാതി. അതേസമയം, വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

Leave a Reply

Your email address will not be published. Required fields are marked *