പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ കനാലിൽ മുങ്ങി മരിച്ചു

കൊച്ചി: എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയെ ആറ് കോളേജ് വിദ്യാർത്ഥികളിൽ രണ്ടു പേർ മുങ്ങി മരിച്ചു. ആറ് പേരും കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാത്ഥികളാണ്. ഒഴുക്കിൽപ്പെട്ട മൂന്നാമൻ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം , കൊല്ലം സ്വദേശികളായ അജ്മൽ,അജ്‌സൽ എന്നിവരാണ് മരണമടഞ്ഞത്. ഇവർ പഠിക്കുന്ന കോളേജിന്റെ അടുത്തായാണ് പെരിയാർ വാലി കനാൽ പോകുന്നത്. ഹർത്താൽ ആയതിനാൽ ഇന്ന് കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ കനത്ത ചൂട് ആയതിനാലാണ് ഇന്ന് ഇവിടെ കുളിക്കാനെത്തിയത്. ആറ് പേരാണ് കുളിക്കാനെത്തിയത്. ഇവരിൽ മൂന്നു പേരാണ് കുളിക്കാൻ ഇറങ്ങിയത്. പത്തടിയോളം ഉയരത്തിൽ വെള്ളമുണ്ടായായിരുന്നു. ഷട്ടർ തുറന്ന സമയമായതിനാൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇതോടെയാണ് കുട്ടികൾ ഒഴുക്കിൽപെട്ടത്‌. ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞ ഫയർഫോഴ്‌സും കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത് . മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *