ഡൽഹി : വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്കി.
Related Posts
വെനസ്വേലയിലെ ഭൂചലനത്തിൽ അര്‍ജന്റീന ഫുട്ബോളറുടെ ഭാര്യയും മക്കളും മരിച്ചു
കാരക്കാസ്: വെനസ്വേലയില്‍ ഉണ്ടായ ഭൂചലനത്തില്‍ അര്‍ജന്റീന ഫുട്ബോളര് ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീകരണം. വെനസ്വേലയിലെ പ്രമുഖ ഫുട്ബോള്‍…
വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം
തിരുവനന്തപുരം: വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം. ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും…
മ്യൂൾ അക്കൗണ്ടുകള്‍ വഴി ഹവാല ഇടപാടുകള്‍; കോഴിക്കോട് 70 കേസുകള്‍
കോഴിക്കോട്: സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വഴി ഹവാല ഇടപാടുകള്‍ നടത്തിയതില്‍ കോഴിക്കോട് മാത്രം രജിസ്റ്റര്‍ ചെയ്തത് 70 കേസുകള്‍. ഇതില്‍…
