ജിദ്ദ: മാധ്യമപ്രവർത്തനത്തിലും വിക്കിപീഡിയയിലും പരിശീലനം നൽകാൻ തനിമ വെസ്റ്റേൺ പ്രൊവിൻസ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. വ്യാജ വാർത്തകൾ ശാപമായിരിക്കെ ഇൻഫർമേഷൻ ലിറ്ററസി കൈവരിക്കാൻ സമൂഹത്തെ സജ്ജമാക്കണമെന്ന് ശില്പശാല ആഹ്വാനം ചെയ്തു. വിക്കിപീഡിയയുടെ പ്രവർത്തന രീതികളെ കുറിച്ച് മലയാളം വിക്കിപീഡിയയിൽ സംഭാവനകൾ നൽകിവരുന്ന പി.പി ഇർഷാദ് വിശദീകരിച്ചു. ലോകം മുഴുവനുമുള്ള വിജ്ഞാനദാഹികൾ വളർത്തിക്കൊണ്ടുവന്ന വിക്കിപീഡിയയുടെ മലയാളം എഡിഷൻ ശക്തമാകേണ്ടതുണ്ട്. അതുകൊണ്ട് എഴുത്തിൽ താല്പര്യമുള്ളവർ അതിനായി സമയം മാറ്റിയവെക്കേണ്ടതുണ്ട്. വിക്കിപീഡിയയെ പരിചയപ്പെടുത്തിയ അദ്ദേഹം അന്വേഷണങ്ങൾക്കും മറുപടി നൽകി. അതേസമയം റിപ്പോർട്ട് തയ്യാറാക്കുമ്പോളും എഴുതുമ്പോളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പരിപാടിയിൽ അധ്യക്ഷത വഹിച്ച എം അഷ്റഫ് വിശദീകരിച്ചു. തനിമ കേന്ദ്ര സെക്രട്ടറി മുഹമ്മദലി പട്ടാമ്പി സമാപനം നിർവഹിച്ചു. കൂടാതെ അബ്ദുല്ല പെരിങ്ങാടി , സൈനുൽ ആബിദീൻ എന്നിവർ നേതൃത്വം നൽകി.
Related Posts
പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും; ഒമാനിൽ ഫർണിച്ചർ, ജ്വല്ലറി, കാർ ഷോറൂമുകൾക്കും വിലക്ക്
മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്കെതിരെയുള്ള രാജ്യവ്യാപകമായ നിരോധനത്തിന്റെ അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ പരിസ്ഥിതി…
ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു
റിയാദ്: ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം പറമ്പിൽ പീടിക, മേലേകോടശ്ശേരി ‘ലവ് ഡെയ്ലി’ൽ പരേതനായ…
കുവൈത്തിലെ ഉച്ചവിശ്രമ നിയമം: ഏഴ് അവശ്യ ജോലികളെ ഒഴിവാക്കി
കുവൈത്ത് സിറ്റി: ഉച്ചവിശ്രമ നിയമത്തിൽ നിന്ന് ഏഴ് അവശ്യ ജോലികളെ ഒഴിവാക്കി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ(PAM). തൊഴിൽ പരിശോധനാ…
