ഡൽഹി :ഗർഭകാലത്തെ അനീമിയ അഥവാ വിളർച്ച അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യപ്രശ്നമുണ്ടാക്കും. ഇപ്പോഴിതാ ഗർഭകാലത്തെ വിളർച്ച ഗർഭസ്ഥ ശിശുവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുമെന്നു പറയുകയാണ് പുതിയൊരു പഠനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 2,20,000 ഗർഭിണികളെ ഉൾപ്പെടുത്തി ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.
ഗർഭകാലത്ത് ഹീമോഗ്ലോബിന്റെ അളവ് 10 g/dL-ൽ താഴെയുള്ള സ്ത്രീകളിൽ, വിളർച്ചയില്ലാത്തതോ നേരിയ വിളർച്ചയുള്ളതോ ആയ സ്ത്രീകളെ അപേക്ഷിച്ച് 28 ആഴ്ച ഗർഭാവസ്ഥയ്ക്ക് ശേഷം കുഞ്ഞ് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. മിതമായതും തീവ്രമായതുമായ വിളർച്ചയുള്ള സ്ത്രീകളിലാണ് ഈ അപകടസാധ്യത ഏറ്റവും കൂടുതലുള്ളത്.
Post Views: 40



