വെറും രണ്ട് ഇന്നിംഗ്‌സ് കൊണ്ട് സഞ്ജുവിനെ അളക്കരുത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഐപിഎല്ലിൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഫ്ലെമിംഗ് മറുപടി നൽകിയത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്’ എന്ന ഖ്യാതിയുമായാണ് സഞ്ജു ചെന്നൈയിലെത്തിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 6, 7 റൺസ് മാത്രമാണ് സഞ്ജു നേടിയത്. പഞ്ചാബ് കിംഗ്‌സിനെതിരായ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ഫ്ലെമിംഗ് സഞ്ജുവിനെ ന്യായീകരിച്ചു.

എല്ലാ കളികളിലും ഒരാൾക്ക് സ്കോർ ചെയ്യാൻ കഴിയില്ല. ഇത് ടി20 ക്രിക്കറ്റാണ്. സഞ്ജു മികച്ച ഫോമിലാണ്, നന്നായി പരിശീലനവും നടത്തുന്നുണ്ട്. അദ്ദേഹം ഫോമിലായാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ്. വെറും രണ്ട് ഇന്നിംഗ്‌സുകൾ കൊണ്ട് അദ്ദേഹത്തിന്‍റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്റ്റീഫൻ ഫ്ലെമിംഗ് വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News